പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു

പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. നിഖിലേഷിനാണ് വെട്ടേറ്റത്. പരിക്കേറ്റവരെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെയിന്റിംഗ് ജോലിക്കിടെയായിരുന്നു അക്രമം. ജോലിക്ക് പോയ സഹോദരങ്ങൾക്ക് നേരെ നിടുമ്പ്രത്ത് വച്ചാണ് അക്രമം നടന്നത്. സഹോദരനും കൂറ്റേരി ശാഖാ മുഖ്യശിക്ഷകുമായ മനീഷിനും മറ്റൊരു സഹോദരനും മർദ്ദനമേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. ചൊക്ലി പോലീസ് സംഭവ സ്ഥലത്തെത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: