കിടപ്പു രോഗിയുടെ ധന സഹായത്തിൽ നിന്നും പോസ്റ്മാന്റെ കയ്യിട്ടുവാരൽ

ആശ്വാസ കിരണം പദ്ധതി വഴി ആദിവാസിയായ കിടപ്പുരോഗിക്ക്‌ ലഭിച്ച ധന സഹായത്തിൽ നിന്നുംപോസ്റ്മാന്റെ കയ്യിട്ടുവാരൽ .സ്ഥലത്തെ പോസ്റ്മാൻ 13200 രൂപയുടെ മണിയോഡറിൽ നിന്നും രോഗിക്ക് കൊടുത്തത് വെറും 1900 രൂപ മാത്രം . അന്വേഷണം നടത്തിയ തപാൽ വകുപ്പ് പോസ്റ്മാനെ പിരിച്ചുവിട്ടു. കിടപ്പിലായ ഭർത്താവിനെയും നാലു മക്കളെയും രോഗിയായ അമ്മയെയും കൂലിപണിയെടുത്തു കിട്ടുന്ന കാശുകൊണ്ടാണ് വീട്ടമ്മ നോക്കുന്നത് ഇവരുടെ അന്നത്തിലാണ് പോസ്റ്മാൻ കയ്യിട്ടുവാരിയത് .ആറളം ആദിവാസി പുനരധിവാസ കേന്ദ്രത്തിലെ പത്താം ബ്ലോക്കിലെ സത്യന്റെ ഭാര്യ തങ്കമ്മയ്ക്ക് ലഭിച്ച തുകയാണ് തട്ടിയെടുത്തത് .
കിടപ്പു രോഗികളെ ശുശ്രുഷിക്കുന്നതിനാൽ മറ്റു ജോലികൾക്ക് പോകാൻ സാധിക്കാത്ത കുടുംബത്തിനുള്ള ആനുകൂല്യമാണ് ആശ്വാസകിരണം പ്രതിമാസം 600 രൂപയാണ് കിട്ടുക . അഞ്ചു വര്ഷം മുമ്പ് നട്ടെല്ലിന് അസുഖം ബാധിച്ച സത്യന് അരക്ക് താഴേക്ക് സ്വാധീനം ഇല്ല . നട്ടെല്ല് ശെരിയാകാൻ ശസ്ത്രക്രിയ നടത്തിയാൽ മതിയെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും പണം ഇല്ലാത്തതിനാൽ വേണ്ടെന്നു വെക്കുകയായിരുന്നു.

കുടിശികയടക്കം ഒരു തവണ 6000 രൂപ മാണി ഓർഡർ വന്നപ്പോൾ പോസ്റ്മാൻ അവർക്ക് കൊടുത്തത് വെറും 500 രൂപ മാത്രമായിരുന്നു. എന്നാൽ മുഴുവൻ തുക കൈപ്പറ്റിയെന്ന് പറഞ്ഞു ഇവരെക്കൊണ്ട് ഒപ്പിട്ടു വാങ്ങിച്ചു. വയനാട്ടിൽ പഠിക്കുന്ന മകൻ വന്നപ്പോളാണ് തിരിമറി മനസിലായത്.

പോസ്റ്മാൻ ജോലി ചെയ്ത രണ്ടു വർഷത്തെ മണി ഓര്ഡറുകൾ പരിശൊധിക്കുമെന്നും 5000 രൂപ ഇയാളിൽ നിന്നും ഈടാക്കിയിട്ടുണ്ടെന്നും ഇത് സത്യന്റെ ഭാര്യ തങ്കമ്മയ്അന്വേഷണം കഴിഞ്ഞ ഉടൻ നല്കുമെന്ന് പോസ്റ്റൽ ഇൻസ്‌പെക്ടർ പറഞ്ഞു .എന്നാൽ നഷ്ടപെട്ട മുഴുവൻ തുകയും തിരികെ വേണമെന്നാണ് കുടുംബത്തിന്റെ നിലപാട് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: