നണിയൂർ നമ്പ്രം മാപ്പിള എ.എൽ.പി.സ്കൂൾ പ്രവേശനോത്സവം ആഘോഷിച്ചു

കൊളച്ചേരി: നണിയൂർ നമ്പ്രം മാപ്പിള എ.എൽ.പി.സ്കൂൾ 2019-20 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം അബ്ദുൾ സലാം സാഹിബിന്റെ അധ്യക്ഷതയിൽ MlS സെക്രട്ടറി CH മൊയ്തീൻ കുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു.
പരിസ്ഥിതിയെ കുറിച്ചുള്ള ബോധവൽക്കണം വാർഡ് മെമ്പർ പി.പ്രീത നിർവ്വഹിച്ചു അതുമായി ബന്ധപ്പെട്ട് എല്ലാ വിദ്യാർത്ഥികൾക്കും വിവിധങ്ങളായ തൈകൾ വിതരണം ചെയ്തു. ചടങ്ങിൽ നവാഗതരായ വിദ്യാർത്ഥികൾക്ക് സ്റ്റീൽ വാട്ടർ ബോട്ട്ൽ ബുക്ക്, പെൻസിൽ തുടങ്ങിയ സമ്മാനങ്ങൾ മാനേജർ മുസ്തഫ സാഹിബ് നൽകി.
നവാഗതരെ മുതിർന്നവർ മധുര പലഹാരങ്ങളും ബലൂണും നൽകി ആനയിച്ച് ഹർ ശാരവങ്ങളോടെ സ്വീകരിച്ചു .പായസ വിതരണവും നടത്തി .
പരിപാടിയിൽ HM.വി.സ്മിത സ്വാഗതം പറഞ്ഞു.കെ.എം.പി. അഷ്റഫ് , സജീവൻ,കമാൽ കുട്ടി, അഞ്ജുഷ ,റിജി, ഐശ്വര്യ, റോഷിനി, മഹ്മൂദ്, സമീർ , ഷിബിദ,ജയശ്രീ, സുബൈദ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: