വാഹനപരിശോധന; കുട്ടികളെ കുത്തിനിറച്ച സ്കൂൾ ബസ്സുകൾക്കെതിരെ നടപടി

കണ്ണൂർ: ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ സ്കൂൾ ബസ് പരിശോധനയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തി. പല ബസുകളിലും ഇരട്ടിയിലധികം വിദ്യാർത്ഥികളെ കയറ്റിയിരുന്നു. 140 ൽ ഏറെ കുട്ടികളെ വരെ കയറ്റിയ ബസുകൾ ഉണ്ടായിരുന്നു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ സർവീസ് നടത്തിയ ഒരു സ്കൂളിന്റെ എട്ടു ബസുകൾക്കെതിരെ നടപടിയെടുത്തു.
പെർമിറ്റില്ലാത്ത മൂന്നുബസ്സും ലൈസൻസ് ഇല്ലാത്ത രണ്ടു ഡ്രൈവർമാരെയും പിടികൂടി. അനുവദിച്ചതിൽ ഇരട്ടിയിലധികം കുട്ടികളെ കയറ്റിയത്തിന് 12 ബസ്സുകൾക്കെതിരെ കേസെടുത്തു. അപകടം സംഭവിച്ചാൽ രക്ഷപ്പെടാനുള്ള വാതിൽ തുറക്കാൻ പറ്റാത്ത രീതിയിലാക്കിയ അഞ്ചു ബസ്സുകൾക്കെതിരയും വേഗമാനകം ഇല്ലാത്ത മൂന്ന് ബസ്സുകൾക്കെതിരെയും നടപടിയെടുത്തു. പരിശോധനയ്ക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ റിജിൻ, ടി.പി വത്സരാജൻ, ശ്രീനിവാസൻ, തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: