കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ പൊക്കുടന്‍റെ മകൻ

പഴയങ്ങാടി : കണ്ടൽ വനങ്ങളുടെ സംരക്ഷകൻ കല്ലേൻ പൊക്കുടന്‍റെ പാത പിന്തുടരാൻ മകൻ രഘുനാഥനും. മുട്ടുകണ്ടി, താവം പുഴയോരത്തെ കണ്ടൽക്കാടുകളിൽ നിന്നുളള വിത്ത് ശേഖരണം ദിനചര്യയാക്കിയാണ് മകൻ രഘുനാഥ് രംഗത്തുള്ളത്.നേരത്തെ സ്വകാര്യ ആശുപത്രിയിലെ ഫിസിയോതെറപ്പി ജോലി ഉപേക്ഷിച്ചാണ് കണ്ടൽക്കാട് സംരക്ഷണത്തിനിറങ്ങിയത്.രാവിലെ 6ന് തോണിയുമായി പുറപ്പെടുന്ന രഘുനാഥൻ വിവിധ ഇനം കണ്ടൽ വിത്ത് ശേഖരിക്കും.ഇവ വീടിനടുത്ത് ഒരുങ്ങുന്ന കണ്ടൽ നഴ്സറിയിൽ പരിചരിച്ച് ആവശ്യക്കാർക്ക് നൽകുന്നു. പാകമായ കണ്ടൽ ചെടികൾ പുഴയോരത്ത് നട്ടുപിടിപ്പിക്കുകയും ചെയ്യുന്നു. ഈപ്പോൾ 25,000ത്തോളം കണ്ടൽച്ചെടികൾ രഘുനാഥന്‍റെ കണ്ടൽ നഴ്സറിയിൽ ഒരുങ്ങിക്കഴിഞ്ഞു. രഘുനാഥന്‍റെ ഭാര്യ റീനയാണ് നഴ്സറിയിൽ കണ്ടൽചെടികൾക്ക് വേണ്ട പരിചരണം നൽകുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: