നിപ്പയെ തടയാൻ കണ്ണൂർ ജില്ലയും സുസജ്ജം

നിപ്പ വൈറസ് പടരാതിരിക്കാൻ ആരോഗ്യവകുപ്പ് കണ്ണൂർ ജില്ലയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മുൻകരുതലുകൾ സംബന്ധിച്ച കാര്യങ്ങൾ ആലോചിക്കാൻ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.നാരായണ നായ്ക് പ്രത്യേക യോഗം വിളിച്ചു. ആവശ്യമെങ്കിൽ കണ്ണൂർ ജില്ലാ ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി, പരിയാരം ഗവ: മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കും. പനി ബാധിച്ച് ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് പ്രത്യേക ക്യൂ ഏർപ്പെടുത്തും.ജില്ലാ മെഡിക്കൽ ഓഫിസിലും എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും ആശുപത്രികളിലും റാപ്പിഡ് റെസ്‌പോൺസ് ടീമുകളും രൂപീകരിച്ചു.സ്വകാര്യ ആശുപത്രികളിൽ ദിവസേന ചികിത്സ തേടുന്നവരിൽ അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം,അക്യൂട്ട് റെസ്‌പിരേറ്ററി ഡിസ്‌ട്രസ് സിൻഡ്രോം എന്നിവയുണ്ടെങ്കിൽ അക്കാര്യം അതതു ദിവസം തന്നെ ജില്ലാ മെഡിക്കൽ ഓഫിസിൽ പ്രവർത്തിക്കുന്ന ഐഡിഎസ്പി വിഭാഗത്തിൽ അറിയിക്കണം. സംശയമുള്ളവരുടെ സാംപിളുകൾ മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കാൻ‌ പരിയാരം ഗവ: മെഡിക്കൽ കോളജിൽ സൗകര്യം ഏർപ്പെടുത്തി. പനിയോ അനുബന്ധ ലക്ഷണങ്ങളോ ഉള്ളവർ പൊതുജനസമ്പർക്കം ഒഴിവാക്കി ഉടൻ ചികിത്സ തേടണമെന്നും യോഗം നിർദേശിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: