നിയമന ഉത്തരവ് ഉണ്ടായിട്ടും കീഴ്ജാതിക്കാരന്‍ എന്ന് ആരോപിച്ച് യുവാവിനെ ശാന്തിക്കാരനായുള്ള നിയമനം തടഞ്ഞുവെച്ചതായി പരാതി

കണ്ണൂര്‍ കുഞ്ഞിമംഗലം ക്ഷേത്രത്തില്‍ നിയമനം ലഭിച്ച കെ.വി ഉണ്ണികൃഷ്ണന്റെ നിയമനമാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി

മാറ്റി നിര്‍ത്തിയിരിക്കുന്നത്.

ക്ഷേത്രം തന്ത്രിയാണ് നിയമനത്തിന് എതിര്‍പ്പുമായി മുന്നോട്ടു വന്നതെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്. മുന്‍പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ഇതര സമുദായക്കാരെ ശാന്തിയായി നിയമിച്ചിരുന്നു. ആറു ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെയാണ് നിയമിച്ചത്. ഇതിനിടെ, സര്‍ക്കാരിന്റെ ഉത്തരവിനെ കാറ്റില്‍ പറത്തിയാണ് മിക്കയിടങ്ങളിലും നിയമനം തടഞ്ഞുവെച്ചിരിക്കുന്നത്.
ശാന്തിയായി അബ്രാഹ്മണരായവരെ നിയമിക്കുന്നതില്‍ യോഗക്ഷേമ സഭയുടെ നേതൃത്വത്തിലടക്കം നിരവധി പ്രതിഷേധങ്ങള്‍ നടന്നിരുന്നു

പിഎസ്‌സി മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്. അഴിമതിക്ക് അവസരം നല്‍കാതെ മെറിറ്റ് പട്ടികയും സംവരണ പട്ടികയും ഉള്‍പ്പെടുത്തി നിയമനം നടത്തണമെന്ന് ദേവസ്വം മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

%d bloggers like this: