കഠ്വ സംഭവം: കടലായി ക്ഷേത്രത്തിൽ സാഹിത്യകാരൻ രാമനുണ്ണി പ്രതിഷേധാത്മകമായി ശയനപ്രദക്ഷിണം നടത്തുന്നത് തടഞ്ഞു

കഠ്വ സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കടലായി ക്ഷേത്രത്തില്‍ സാഹിത്യകാരന്‍ കെ.പി രാമനുണ്ണി നടത്തിയ പ്രായശ്ചിത്ത ശയനപ്രദക്ഷിണത്തിനെതിരെ

പ്രതിഷേധം. ശയനപ്രദക്ഷിണം നടത്താനെത്തിയ രാമനുണ്ണിയെ യുവമോർച്ച പ്രതിഷേധക്കാർ തടഞ്ഞു. വിശ്വാസപൂര്‍വം മാത്രമേ ശയനപ്രദക്ഷിണം പാടുള്ളൂവെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.

പിന്നീട് ക്ഷേത്രക്കുളത്തില്‍ കുളിച്ച ശേഷം രാമനുണ്ണി ക്ഷേത്രത്തില്‍ പ്രവേശിച്ചു ശയനപ്രദക്ഷിണം നടത്തി.

ആരാധനാലയങ്ങള്‍ കലുഷിതമാക്കുന്നതിനെതിരായ സന്ദേശമാണ് ശയനപ്രദക്ഷിണത്തിലൂടെ ലക്ഷ്യമാക്കിയതെന്ന് കെ.പി രാമനുണ്ണി പറഞ്ഞു. ഇത് ആര്‍ക്കും എതിരായല്ല. ഇതില്‍ രാഷ്ട്രീയവുമില്ല. ശയനപ്രദക്ഷിണം പ്രതീകാത്മകമായി പൂര്‍ത്തിയാക്കിയെന്നും അതേസമയം തനിക്കെതിരെ പ്രതിഷേധമുണ്ടായില്ലെന്നും രാമനുണ്ണി പറഞ്ഞു

എന്നാല്‍ പ്രതിഷേധമായി ശയനപ്രദക്ഷിണം നടത്തുന്നതിനെയാണ് എതിര്‍ത്തതെന്ന് യുവമോര്‍ച്ച അറിയിച്ചു. കഠ്വ സംഭവം നടന്നിട്ട് ഏഴുമാസമായെന്നും ഇതിനുള്ള പ്രതിഷേധം കടലായി ക്ഷേത്രത്തിലല്ല വേണ്ടതെന്നും സ്ഥലത്ത് പ്രതിഷേധിച്ച യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു.

error: Content is protected !!
%d bloggers like this: