പഴയകാല ഫുട്‌ബോള്‍ താരം പ്രൊഫ. എം.വി. ഭരതന്‍ നിര്യാതനായി

കണ്ണൂര്‍: പഴയകാല ഫുട്‌ബോള്‍ താരം പ്രൊഫ. എം.വി. ഭരതന്‍ (85) നിര്യാതനായി. സ്പിരിറ്റ് യൂത്ത്‌സ് ക്ലബ്ബിന്റെ കളിക്കാരനായിരുന്നു. പയ്യന്നൂര്‍ കോളജില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനായി വിരമിച്ചു. പരിയാരം മെഡിക്കല്‍ കോളേജിന്റെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ ഭരണസമിതിയില്‍ അംഗമായിരുന്ന പ്രഫ. ഭരതന്‍ കേരള സിനിയര്‍, ജൂനിയര്‍ ടീമുകളുടെ മാനേജരായും പ്രവര്‍ത്തിച്ചു. 1959ല്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്. 1987ല്‍ കണ്ണൂരില്‍വെച്ചു നടന്ന നാഷണല്‍ ഗെയിംസ് മത്സരങ്ങളുടെ കണ്‍വീനറായിരുന്നു. സ്‌പോട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി, പയ്യന്നുര്‍ കോസ്‌മോപോളിറ്റന്‍ സ്ഥാപക സെക്രട്ടറി, 1992ല്‍ ആരംഭിച്ച കണ്ണൂര്‍ ജില്ലാ വെറ്ററന്‍സ് ഫുട്‌ബോളേഴ്‌സ് ഫോറത്തിന്റെ സ്ഥപക പ്രസിഡണ്ട് എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ഗിരിജ, മക്കള്‍:സനില്‍ (യുഎസ്സ്‌എ), സോണി (ഭരതീയ വിദ്യാഭവന്‍), ഷമ്മി. മരുമക്കള്‍: നിഷ (യുഎസ്സ്‌എ) ചന്ദ്രശേഖരന്‍, ഡോ: വി.പി.രാജേഷ്. സഹോദരങ്ങള്‍: ലളിത (മുബൈ), പരേതരായ ദേവി, കുട്ടിരാമന്‍ നായര്‍ (സ്റ്റേഷന്‍ മാസ്റ്റര്‍), നാരായണി, ജാനകി, ഉത്തന്‍ (എയര്‍ഫോഴ്‌സ്), കമല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: