ഇരിട്ടിയിൽ വാഹനാപകടം; യുവാവ് മരണപ്പെട്ടു

 

 

ഇരിട്ടി : കാറും ബൈക്കും കൂട്ടിയിടിച്ചു് ബൈക്ക് യാത്രക്കാരൻ മരിച്ചു. ആനപ്പന്തിയിലെ മെന്റസ് വീട്ടിൽ സണ്ണി — സെമി ദമ്പതി കളുടെ മകൻ ഡെന്നിസ് (25)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു അപകടം. ഉടൻ ഇരിട്ടി യിലും പിന്നീട് കണ്ണുരും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബംഗളൂരുവിൽ ഐടി ജോലി ചെയ്തിരുന്ന ഡെന്നിസ് ഉപരി പഠനത്തിനായി നാട്ടിൽ എത്തിയതായിരുന്നു. സഹോദരൻ: മാത്യു ( ബിരുദ വിദ്യാർത്ഥി, ഡോൺ ബോസ്ക്കോ കോളജ് അങ്ങാടിക്കടവ്) . സംസ്കാരം പിന്നീട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: