വെള്ളരിക്കുണ്ടിൽ അമ്മായിയും മരുമകനും മരിച്ചനിലയിൽ

വെള്ളരിക്കുണ്ട്: കമിതാക്കളായ അമ്മായിയും മരുമകനും മരിച്ച നിലയില്‍ കണ്ടെത്തി. കൊന്നക്കാട് മൈക്കയം അശോകചാല്‍ ദേവഗിരി കോളനിയിലെ പരേതനായ വിശ്വാമിത്രന്റെ ഭാര്യ ലീല(51), വിശ്വാമിത്രന്റെ സഹോദരി പുത്തിരിച്ചി പരേതനായ കാരിയന്‍ ദമ്പതികളുടെ മകന്‍ രഘു(45) എന്നിവരാണ് മരിച്ചത്. ലീലയെ വീട്ടിനകത്ത് വിഷം കഴിച്ച് മരിച്ച നിലയിലും രഘുവിനെ വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. തൊട്ടടുത്ത മകളുടെ വീട്ടില്‍ താമസിക്കുന്ന രഘുവിന്റെ അമ്മ രാവിലെ വീട്ടിലെത്തിയപ്പോഴാണ് മകനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഇവരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ തൊട്ടടുത്തുള്ള ലീലയുടെ വീട്ടില്‍ വെളിച്ചം കണ്ടതിനെ തുടര്‍ന്ന് ചെന്നുനോക്കിയപ്പോഴാണ് ലീലയെ മരിച്ചനിലയില്‍ കാണപ്പെട്ടത്. ലീലയുടെ ഭര്‍ത്താവ് പത്ത് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. മരണശേഷം ലീല അവിവാഹിതനായ രഘുവുമായി അടുപ്പത്തിലായിരുന്നു. ഏതാനും വര്‍ഷങ്ങളായി ഇവര്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെയാണ് കഴിഞ്ഞിരുന്നത്. മരണത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. മാധവന്‍, സുന്ദരന്‍ എന്നിവരാണ് രഘുവിന്റെ സഹോദരങ്ങള്‍. പരേതനായ കുമാരന്‍-കാര്‍ത്യായണി ദമ്പതികളുടെ മകളാണ് ലീല. മക്കള്‍: മനു (പുഞ്ച), അനീഷ് (ടാപ്പിങ് തൊഴിലാളി, കര്‍ണാടക). മരുമകള്‍ രമ്യ. സഹോദരങ്ങള്‍: രമ, ദേവി. വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ ജോസ് കുര്യന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ പി.ബാബുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി. മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: