മട്ടന്നൂർ ശ്രീ മഹാദേവ ക്ഷേത്ര സമിതി മട്ടന്നൂർ നഗരസഭ ആശാ വർക്കർമാർക്ക് ജോലി ഉപകരണകിറ്റ് നൽകി

മട്ടന്നൂർ: മട്ടന്നൂർ ശ്രീ മഹാദേവ ക്ഷേത്ര സമിതിയുടെ ആഭിമുഖ്യത്തിൽ മട്ടന്നൂർ നഗരസഭയിലെ ആശാ വർക്കർമാർക്കുള്ള ആദരവ് സൂചകമായ് അവരുടെ ജോലി ആവശ്യത്തിലേക്കായുള്ള ഉപകരണങ്ങളടങ്ങിയ കിറ്റ് ശ്രീ മഹാദേവ ക്ഷേത്ര സമിതി പ്രസിഡന്റ് ശ്രീ സി.എച്ച്. മോഹൻദാസും, മട്ടന്നൂർ നഗരസഭാ വൈസ് ചെയർമാൻ ശ്രീ.പി. പുരുഷോത്തമനും ചേർന്ന് മട്ടന്നൂർ ഗവ: ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ: സുഷമക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കൗൺസിലർ കെ.വി.ജയചന്ദ്രൻ, ക്ഷേത്ര സെക്രട്ട്രറി വി.ബാലകൃഷ്ണ മേനോൻ , വൈസ് പ്രസിഡന്റ് നടുക്കണ്ടി പവിത്രൻ ,രമേശ വാര്യർ, കെ. ഷനോജ് എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: