ലോക്ഡൗണ്‍: പുറത്ത് പോകുന്നവര്‍ പോലീസില്‍നിന്ന് പാസ് വാങ്ങണം; തട്ടുകടകള്‍ തുറക്കരുത്

രോഗമുള്ളവരുടെയും ക്വാറന്റീൻകാരുടെയും വീട്ടിൽ പോകുന്ന വാർഡ് തല സമിതിക്കാർക്ക് വാർഡിൽ സഞ്ചരിക്കാൻ പാസ് നൽകും. ഇവർക്ക് വാക്സിനും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിർദേശങ്ങൾ ഇവയാണ്.

 • ലോക്ഡൗൺ ഘട്ടത്തിൽ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകേണ്ടവർ പോലീസിൽ നിന്ന് പാസ് വാങ്ങണം.
 • അന്തർജില്ലാ യാത്രകൾ ഒഴിവാക്കണം. ഒഴിവാക്കാൻ കഴിയാത്തവർ പേരും മറ്റു വിവരം എഴുതിയ സത്യവാങ്മൂലം കൈയ്യിൽ കരുതണം
 • വിവാഹം, മരണാനന്തര ചടങ്ങുകൾ, രോഗിയെ കാണൽ എന്നിവയ്ക്കേ സത്യവാങ്മൂലത്തോടെ യാത്രചെയ്യാൻ അനുവാദമുള്ളൂ.
 • കാർമ്മികത്വം വഹിക്കുന്നവർ ക്ഷണക്കത്തും സത്യവാങ്മൂലവും കൈയ്യിൽ കരുതണം
 • മറ്റ് സംസ്ഥാനങ്ങളിൽനിന്ന് യാത്ര ചെയ്ത് വരുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. അത് നിർബന്ധമാണ്.
 • റജിസ്റ്റർ ചെയ്തില്ലെങ്കിൽ അവർ സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റീനിൽ കഴിയണം.
 • ലോക്ഡൗൺ കാലത്ത് തട്ടുകടകൾ തുറക്കരുത്.
 • വാഹന റിപ്പയർ വർക് ഷോപ്പ് ആഴ്ചയുടെ അവസാനം രണ്ട് ദിവസം തുറക്കാം.
 • ഹാർബറിൽ ലേല നടപടി ഒഴിവാക്കേണ്ടതാണ്.
 • ബാങ്കുകൾ ഒന്നിടവിട്ട ദിവസം പ്രവർത്തിക്കുന്നതാണ് നല്ലത്.
 • അതിഥി തൊഴിലാളികൾക്ക് നിർമ്മാണ സ്ഥലത്ത് തന്നെ ഭക്ഷണവും താമസും കരാറുകാരൻ നൽകണം.
 • ചിട്ടിപ്പണം പിരിക്കാനും മറ്റും ധനകാര്യസ്ഥാപന പ്രതിനിധികൾ ഗൃഹസന്ദർശനം നടത്തുന്നത് ഒഴിവാക്കണം.

ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്നതിന്റെ ഭാഗമായാണ് ചെറിയ രീതിയിലുള്ള നിയന്ത്രണങ്ങൾ വെച്ചത്. എന്നാൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജീവൻ സംരക്ഷിക്കുക എന്നതാണ് പ്രധാനം. മരണനിരക്ക് എത്ര കുറവാണെങ്കിലും രോഗനിരക്ക് കൂടുമ്പോൾ മരണവും കൂടും. അതൊഴിവാക്കാനാണ് ലോക്ക്ഡൗൺ എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം കൊവിഡ് രൂക്ഷ വ്യാപന പശ്ചാത്തലത്തിൽ .നാളെ   പ്രഖ്യാപിച്ച ലോക്ഡൗണിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവുന്നതാണ്.  ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് 7.30 വരെ മാത്രമേ തുറക്കാന്‍ പാടുള്ളൂ.  എല്ലാ കടകളും ഹോം ഡെലിവറി രീതി പിന്‍തുടരണം.  അവശ്യവസ്തുക്കള്‍, മരുന്ന് എന്നിവ വാങ്ങാന്‍ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കാവൂ.  വിമാനത്താവളങ്ങളിലും റെയില്‍വെ സ്റ്റേഷനിലും ഓട്ടോ, ടാക്‌സി ഇവ ലഭ്യമാകും.  ചരക്ക് വാഹനങ്ങള്‍ തടയില്ല.  അവശ്യ വസ്തുക്കളും മരുന്നും എത്തിക്കാന്‍ ഓട്ടോയും ടാക്‌സിയും ഉപയോഗിക്കാവുന്നതാണ്.  കൊവിഡ് വാക്‌സിനേഷന് സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യാവുന്നതാണ്.   റെയില്‍, വിമാന സര്‍വീസുകള്‍ ഒഴികെ യാത്രാഗതാഗതം അനുവദിക്കില്ല. ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഉച്ചക്ക് ഒരുമണി വരെ പ്രവര്‍ത്തിക്കാം.  ഹോം നഴ്‌സ്, പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് ജോലി സ്ഥലങ്ങളിലേക്ക് പോകാവുന്നതാണ്. ഐ ടി അനുബന്ധ സ്ഥാപനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറക്കാവുന്നതാണ്.  എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും.  പെട്രോള്‍ പമ്പുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാം.  ആരാധനാലയങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല.  ആള്‍ക്കൂട്ട സാധ്യതയുള്ള മത, രാഷ്ട്രീയ, സാമൂഹിക, വിനോദ, കായിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ല.  കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മത്സ്യബന്ധന – മൃഗസംരക്ഷണ മേഖലകള്‍ കൊവിഡ് മാനണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാവുന്നതാണ്.  വിവാഹങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം.  രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.  20 പേര്‍ മാത്രമേ പാടുള്ളൂ.  വാഹന – അത്യാവശ്യ ഉപകരണ റിപ്പയര്‍ കടകള്‍ തുറക്കാം.  അടിയന്തര പ്രാധാന്യമല്ലാത്ത വാണിജ്യ വ്യവസായ മേഖലകള്‍ അടച്ചിടും.  ഇലക്ട്രിക്കല്‍ പ്ലംബ്ബിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് തടസ്സമില്ല.  നിര്‍മ്മാണ മേഖലയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജോലി തുടരാവുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: