കൊവിഡ്: ജില്ലാ വെറ്ററിനറി കേന്ദ്രം രണ്ട് ദിവസം അടച്ചിടും

കണ്ണൂർ :ജില്ലു വെറ്ററിനറി കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതായി ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു.  അണുനശീകരണത്തിനായി ശനിയും, ഞായറും ജില്ലാ വെറ്ററിനറി കേന്ദ്രം അടച്ചിടും.  ഈ ദിവസങ്ങളില്‍ അത്യാവശ്യഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പള്ളിക്കുന്ന്, പുല്ലൂപ്പി, എളയാവൂര്‍, എടക്കാട് എന്നിവിടങ്ങളിലെ മൃഗാശുപത്രികളുടെ സേവനം തേടാവുന്നതോ ഫോണ്‍ (8281383214, 2700184) മുഖേന ബന്ധപ്പെടാവുന്നോ ആണ്.  ലോക്ഡൗണ്‍ നിലനില്‍ക്കുന്ന 10 മുതല്‍16 വരെ തീയതികളില്‍ കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് 10 മുതല്‍ രണ്ട് മണിവരെയായിരിക്കും ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.
ഒഴിച്ചുകൂടാനാവാത്ത സന്ദര്‍ഭങ്ങളില്‍ മാത്രമെ ജനങ്ങള്‍ മൃഗാശുപത്രികളില്‍ നേരിട്ട് എത്തേണ്ടതുള്ളൂ.  മൃഗചികിത്സയുമായി ബന്ധപ്പെട്ട് ഫോണ്‍ മുഖേനയുള്ള ഉപദേശ നിര്‍ദ്ദേശങ്ങള്‍ എല്ലാ മൃഗാശുപത്രികളിലും ലഭ്യമായിരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: