80 ഗ്രാം കഞ്ചാവുമായി മുഴക്കുന്ന് സ്വദേശി അറസ്റ്റില്‍
കേളകം: കഞ്ചാവുമായി യുവാവിനെ പേരാവൂര്‍ എക്സൈസ് പിടികൂടി. എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കോയില്യത്തിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ മുഴക്കുന്ന് മുടക്കോഴി സ്വദേശി കുളത്തിന്റെവിടെ വീട്ടില്‍ സി.കെ പ്രജീഷ് (38) ആണ് പിടിയിലായത്. 80 ഗ്രാം കഞ്ചാവ് പ്രതിയില്‍ നിന്നും പിടികൂടി എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു. കേളകം ടൗണ്‍ പരിസരത്ത് വച്ചാണ് ഇയാള്‍ പിടിയിലായത്. റെയ്ഡില്‍ പ്രിവന്റിവ് ഓഫിസര്‍മാരായ എന്‍.പത്മരാജന്, കെ.ഉമ്മര്‍, ഐ.ബി പ്രിവന്റിവ് ഓഫിസര്‍ നിസാര്‍.ഒ, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.വിജയന്, ഷാജി സി.പി, സതീഷ് വി.എന്‍, കെ.ശ്രീജിത്ത്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ അമൃത കെ.കെ, എക്സൈസ് ഡ്രൈവര്‍ എം.ഉത്തമന് എന്നിവരുമുണ്ടായിരുന്നു.
മുടക്കോഴി സ്വതേശി പോലും….അങ്ങനെ ഒരാൾ മുടക്കോഴിയിൽ താമസം ഇല്ല…. കോപ്പിലെ മാധ്യമ ധർമം…. നിങ്ങൾക്ക് ന്യൂസ് കിട്ടിയത് എവിടെ നിന്നാണോ അവിടെ അന്വേഷിക്ക് അയാളുടെ വീട് എവിടെ ആണെന്ന്. … എന്നിട്ട് അടിച്ചു വിട്