ലോക്ഡൗണ്‍ സമ്ബൂര്‍ണമാകണമെങ്കില്‍ ഇളവുകള്‍ മാറ്റണം: പല ഇളവുകളും അപ്രായോഗികം അതൃപ്തിയോടെ പോലിസ്

തിരുവനന്തപുരം: ലോക്ഡൗണില്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ അതൃപ്തിയുമായി പൊലിസ്. ഇളവുകള്‍ കുറയ്ക്കണമെന്നാണ് ആവശ്യം. ഇളവുകള്‍ നല്‍കിയാല്‍ ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നും നിരത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടാകുമെന്നുമാണ് പൊലിസിന്റെ വിലയിരുത്തല്‍. പച്ചക്കറി പലചരക്ക്, റേഷന്‍ കടകള്‍ അടക്കമുള്ള അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ആറു മുതല്‍ വൈകുന്നേകം 7.30 വരെ തുറക്കാം. ബേക്കറിയും തുറക്കാം. എന്നാല്‍ ഹോം ഡെലിവറി മാത്രമേ പാടുള്ളൂ. കെ.എസ്.ആര്‍.ടി.സി, ബസ്, ടാക്‌സികള്‍ അടക്കം പൊതുഗതാഗതം ഒന്നുമില്ല. ആശുപത്രി, വാക്‌സിനേഷന്‍, എയര്‍പോര്‍ട്ട്, റെയില്‍വേസ്റ്റേഷന്‍ തുടങ്ങി അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഇളവ്. ചരക്ക് ഗതാഗതത്തിന് തടസ്സമില്ല. അന്തര്‍ ജില്ലാ യാത്രകള്‍ പാടില്ല. അടിയന്തര ആവശ്യത്തിന് മാത്രം യാത്ര ചെയ്യുന്നവര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. നിര്‍മാണ മേഖലയില്‍ തൊഴിലാളികള്‍ താമസിക്കുന്നുണ്ടെങ്കില്‍ ജോലി തുടരാം. ലോക്ഡൗണില്‍ കുടുങ്ങിയ ആളുകളെയും ടൂറിസ്റ്റുകള്‍ക്കും വേണ്ടി ഹോട്ടലുകളും ഹോം സ്റ്റേകളും തുറക്കാം. ഇലക്‌ട്രിക്, പ്ലംബിങ് പോലെയുള്ള ടെക്‌നിഷ്യന്‍സിനാണ് അനുമതി. തുടങ്ങിയ നിബന്ധനകളൊക്കെയുണ്ടെങ്കിലും പലതും അപ്രായോഗികമാണെന്നാണ് പൊലിസ് പറയുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: