ഇന്ന് അവസാന വെള്ളി; ആഘോഷങ്ങൾ ലളിതമാക്കി വിശ്വാസികൾ

കണ്ണൂർ: വിശുദ്ധ റംസാനിലെ അവസാന വെള്ളിയാഴ്ചയെ വരവേറ്റ് വിശ്വാസികൾ. കോവിഡ് അതിവ്യാപനത്തിന്റെയും ലോക്‌ഡൗണിന്റെയും പശ്ചാത്തലത്തിൽ ഏറെ ലളിതമാവും ഇത്തവണത്തെ ആഘോഷച്ചടങ്ങുകൾ. ശനിയാഴ്ച മുതൽ ഒൻപത് ദിവസത്തേക്ക് സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഈദുൽ ഫിത്തർ ദിനത്തിലേക്കാവശ്യമായ സാധനസാമഗ്രികൾ സ്വരുക്കൂട്ടുന്ന തിരക്കിലാണ് വിശ്വാസികൾ.

റംസാനിലെ അവസാനത്തെ വെള്ളിയാഴ്ച ഇസ്‍ലാം മതവിശ്വാസികളെ സംബന്ധിച്ച്‌ പുണ്യ ദിനമാണ്. ബന്ധുക്കളായ സ്ത്രീകളെല്ലാം ഒത്തുകൂടി നോമ്പുതുറ വിഭവങ്ങളൊരുക്കുന്നതും എല്ലാവരും ഒത്തുചേർന്ന് നോമ്പുതുറ നിർവഹിക്കുന്നതുമാണ് പതിവ്. എന്നാൽ ഇത്തവണ ഇതെല്ലാം വീട്ടിലെ അംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ചടങ്ങുകളാവും. സാധാരണ നിലയിൽ ഇൗ ദിനത്തിൽ വിശ്വാസികൾ ആരാധനാലയങ്ങളിൽ തിങ്ങിനിറയാറുണ്ടെങ്കിലും ഇത്തവണ നിയന്ത്രണങ്ങളുടെ ഭാഗമായി അതിന് സാധ്യമാകാത്ത സ്ഥിതിയാണ്. റംസാൻ അവസാന പത്തിൽ വിശ്വാസികൾ ദാനധർമങ്ങളും പാവപ്പെട്ടവർക്ക് സക്കാത്തും നൽകിവരുന്നു. മാനത്ത് ശവ്വാൽമാസപ്പിറവി തെളിയുന്നതോടെ ഈദുൽ ഫിത്തർ ആഘോഷത്തിന്റെ തിരക്കിലാകും എല്ലാവരും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: