ദിശാസൂചക ബോർഡില്ലാത്തത് അപകടത്തിന് കാരണമായി

ചാല: ദിശാസൂചക ബോർഡിന്റെ അഭാവമാണ് ചാല ബൈപ്പാസ് കവലയിൽ ടാങ്കർ ലോറി മറിയാനുള്ള കാരണമായി ദൃക്‌സാക്ഷികൾ ചൂണ്ടിക്കാട്ടുന്നത്. മംഗളൂരുവിൽനിന്ന് പാചകവാതകവുമായി വന്ന ലോറി നല്ല വേഗത്തിലായിരുന്നു.

ബൈപ്പാസ് കവലയിലെത്തിയപ്പോൾ വേഗം കുറയ്ക്കാതെ ലോറി തലശ്ശേരി റോഡിലേക്ക് വെട്ടിച്ചു. ഉടൻതന്നെ ലോറി ഡിവൈഡറിൽ കയറി മറിഞ്ഞു. ബൈപ്പാസ് റോഡിൽ നല്ല ദിശാ സൂചകബോർഡ് സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യമാണ്. കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് തലശ്ശേരി ഭാഗത്തേക്കുള്ള റോഡ് തിരിച്ചറിയാൻ കഴിയുന്നില്ല. ബൈപ്പാസ് കവലയ്ക്ക് 10 മീറ്റർ പിറകിലായി ഒരു ബോർഡുണ്ട്. ഇത് ഒരിക്കലും ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നില്ല. ഇതുകാരണം മറുനാടൻ ചരക്കുലോറികൾ സ്ഥിരമായി വഴിതെറ്റാറുണ്ട്. പലരും ചാല-കോയ്യോട് റോഡ് വരെ എത്താറുണ്ട്. ഇവിടെനിന്ന് ലോറി തിരിച്ച് ബൈപ്പാസ് കവലയിലേക്ക് പോകേണ്ടിവരുന്നു. ഇത് ഇവിടെ പതിവാണ്. അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ പെട്ടെന്ന്‌ ബ്രേക്കിട്ട് തലശ്ശേരി റോഡിൽ കയറുന്നതും പതിവാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: