180 ലിറ്റർ വാഷും 70 ലിറ്റർ കളർ ചേർത്ത ചാരായവും സഹിതം യുവാവ് പിടിയിൽ

ആലക്കോട്: 180 ലിറ്റർ വാഷും 70 ലിറ്റർ കളർ ചേർത്ത ചാരായവും സൂക്ഷിച്ച് വെച്ചതിന് ചാരായ വില്പനക്കാരനായ യുവാവിനെ തിരെ കേസ്സെടുത്തു

ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവ ന്റീവ് ഓഫീസർമാരായ അഹമ്മദ്.കെ, മുരളീദാസ് കെ.ജി എന്നിവരുടെ നേതൃത്വത്തിൽ തളിപ്പറമ്പ് താലൂക്കിൽ തിമിരി അംശം കരിപ്പാൽ ദേശത്ത് പെരുമ്പടവ് എന്ന സ്ഥലത്ത് ചപ്പാരപ്പടവ് പഞ്ചായത്തിലെ വാടക വീട്ടിൽ താമസിക്കുന്ന റോബിൻ എന്ന് വിളിക്കുന്ന തോമസ് .ടി.സി (34) എന്നയാളുടെ പേരിൽ വില്പനക്കായി സൂക്ഷിച്ച് വെച്ച 70 ലിറ്റർ കളർ ചേർത്ത ചാരായവും , ചാരായ നിർമ്മാണത്തിനായി സൂക്ഷിച്ചു വെച്ച 180 ലിറ്റർ വാഷും നിരവധി വാറ്റുപകരണങ്ങളും സഹിതം കേസ്സെടുത്തു പ്രതി ലോക് ഡൗണിന്റെ മറവിൽ വൻതോതിൽ ചാരായം ഉൽപാദിപ്പിച്ച് കളർ ചേർത്ത് 500 ML , ഒരു ലിറ്റർ കുപ്പികളിലാക്കി ആവശ്യക്കാർക്ക് ലിറ്ററിന് 1800 രൂപ എന്ന നിരക്കിൽ വിലപന നടത്തി വരുന്നുണ്ടെന്നുള്ള രഹസ്യ വിവരം കിട്ടിയതനുസരിച്ചാണ് റെയ്ഡ് നടത്തിയത് പാർട്ടിയിൽ ഗ്രേഡ് പ്രിവ : ഓഫീസർ ടി.ആർ രാജേഷ് ,സി ഇ ഒ മാരായ മധു.ടി.വി, ധനേഷ് വി , റെനിൽ കൃഷ്ണൻ , ഷിബു.പി എന്നിവരും പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: