കണ്ണൂരിൽ ഇനി നിരീക്ഷണത്തിലുള്ളത് 96 പേർ മാത്രം; ജില്ലയില്‍ നാലു കോവിഡ് ബാധിതര്‍ കൂടി രോഗ വിമുക്തരായി, ചികിത്സയിലുള്ളത് 15 പേർ

ജില്ലയില്‍ കോവിഡ് 19 ബാധിച്ച് ചികില്‍സയിലായിരുന്ന നാലു പേര്‍ കൂടി രോഗംഭേദമായി ആശുപത്രി വിട്ടു.   അഞ്ചരക്കണ്ടി ജില്ലാ  കോവിഡ്-19 ചികിത്സാ കേന്ദ്രത്തില്‍ നിന്ന് കുന്നോത്തുപറമ്പ്, മൊകേരി, ചിറ്റാരിപ്പറമ്പ്, ചെറുവാഞ്ചേരി സ്വദേശികളാണ് ഇന്ന് വീടുകളിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 118 പേരില്‍ 103 പേരുടെ രോഗം ഭേദമായി. ബാക്കി 15 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.  

ജില്ലയില്‍ നിലവില്‍ 34 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും ഒരാള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 18 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് – 19 ചികിത്സാ കേന്ദ്രത്തിലും 43 പേര്‍ വീടുകളിലുമായി  ആകെ 96 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 4174 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 4054 എണ്ണത്തിന്റെ ഫലം ലഭ്യമായി. 120 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: