രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു; 3 ദിവസം കൊണ്ട് പതിനായിരത്തിലേറെ രോഗികൾ, ആകെ രോഗികൾ 52,952

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒരുദിവസം കൊണ്ട് വലിയ വര്‍ധനയാണുണ്ടായത്. 24 മണിക്കൂറിനിടെ 3,561 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 89 പേർ വിവിധ സംസ്ഥാനങ്ങളിലായി മരണമടഞ്ഞു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 52,952 ആയി ഉയര്‍ന്നു. 1,783 പേരാണ് ഇതുവരെ കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. നിലവില്‍ 15,266 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

വരും ദിവസങ്ങളിൽ രോ ഗികളുടെ എണ്ണം ഇതിലും ഉയർന്നേക്കാമെന്നാണ് ആരോ ഗ്യ വി ദ ഗ്ധർ നൽകുന്ന മുന്നറിയിപ്പുകൾ. കഴിഞ്ഞ 10 ദിവസത്തിനുളളിൽ രാജ്യത്തെ രോ ഗികളുടെ എണ്ണം ഇരട്ടിയാകുകയാണ് ചെയ്തത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പതിനായിരത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

മഹാരാഷ്ട്ര,ഗുജറാത്ത്, ഡല്‍ഹി, തമിഴ്‌നാട്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കൊവിഡ് രോഗികളുളളത്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 1,233 പേര്‍ക്ക് കൂടി കൊവിഡ് കണ്ടെത്തി. ഇതോടെ ആകെ രോഗികളുടെ എണ്ണം 16,758 ആയി. ഗുജറാത്തില്‍ 6,625, ഡല്‍ഹിയില്‍ 5,532, തമിഴ്‌നാട്ടില്‍ 4,829 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.

രാജസ്ഥാനിൽ 3,317ഉം, മധ്യപ്രദേശിൽ 3,138ഉം, ഉത്തർപ്രദേശിൽ 2,998ഉം കൊവിഡ് ബാധിതരുണ്ട്. അതേസമയം കേരളത്തിൽ ഇന്നലെ ആർക്കും കൊവിഡ് കണ്ടെത്തിയില്ല. ചികിത്സയിൽ ഉണ്ടായിരുന്ന ഏഴ് പേർ കൂടി രോ ഗമുക്തരായി. 502 പേർക്ക് രോ ഗം സ്ഥിരീകരിച്ചതിൽ ഇപ്പോൾ 30 പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുളളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: