എസ്.ഡി.പി.ഐ. പ്രതിഷേധിച്ചു

മട്ടന്നൂർ: ബൂത്തുകൾ സന്ദർശിക്കുന്നതിനിടെ കയനിയിൽവെച്ച് മട്ടന്നൂർ മണ്ഡലം എസ്.ഡി.പി.ഐ. സ്ഥാനാർഥി റഫീഖ് കീച്ചേരിയെ തടയാൻ ശ്രമിച്ചത് പ്രതിഷേധാർഹമാണെന്ന് എസ്.ഡി.പി.ഐ. മട്ടന്നൂർ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.പി. നൗഫൽ പറഞ്ഞു. സ്ഥാനാർഥിയുടെ ജനാധിപത്യ അവകാശം തടയാനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ല.

സി.പി.എമ്മിന് മേൽക്കോയ്മയുള്ള സ്ഥലങ്ങളിൽ സ്ഥാനാർഥിക്കുപോലും പ്രവർത്തനസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന അവസ്ഥ അംഗീകരിക്കാൻ കഴിയാത്തതാണ്.

ഇത്തരം ഗുണ്ടാരാഷ്ട്രീയത്തിനെതിരേ മുഴുവൻ ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കണമെന്നും നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: