സി.പി.എം. പ്രവർത്തകരെ ആക്രമിച്ചതായി പരാതി

പെരിങ്ങത്തൂർ: പാനൂർ പുല്ലുക്കരയിൽ പോളിങ് ബൂത്തിനടുത്ത് സി.പി.എം. പ്രവർത്തകരെ ആക്രമിച്ചതായി പരാതി. തയ്യുള്ളതിൽ എം.എൽ.പി. സ്കൂളിലെ 150-ാം നമ്പർ ബൂത്തിനടുത്താണ് അക്രമം നടന്നത്. പരിക്കേറ്റ പുല്ലുക്കരയിലെ ഒതയോത്ത് സ്വരൂപ് (22), സി. ദാമോദരൻ (52) എന്നിവരെ പാനൂർ ഗവ. ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മുസ്ലിംലീഗ് പ്രവർത്തകർ അക്രമിച്ചതായാണ് പരാതി. ഇരുവരെയും എൽ.ഡി.എഫ്. സ്ഥാനാർഥി കെ.പി. മോഹനൻ, സി.പി.എം. ജില്ലാ കമ്മിറ്റി അംഗം കെ.കെ. പവിത്രൻ, എൽ.ജെ.ഡി. സംസ്ഥാന സെക്രട്ടറി വി.കെ. കുഞ്ഞിരാമൻ എന്നിവർ സന്ദർശിച്ചു.