സംസ്ഥാനത്തെ മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചകളിൽ തുറന്നു പ്രവർത്തിക്കും

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി സംസ്ഥാനം. മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചകളില്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാഹന വര്‍ക്ക്ഷോപ്പുകള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുറന്ന് പ്രവര്‍ത്തിക്കാം. വ്യാഴം ഞായര്‍ ദിവസങ്ങളിലാണ്‌ ഇവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി. ഈ ദിവസങ്ങളില്‍ സ്പെയര്‍ പാര്‍ട്സ് കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. എ.സി, ഫാന്‍ കടകള്‍ക്കും ഞായര്‍, വ്യാഴം ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഇലക്ട്രീഷ്യന്മാര്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: