പുതിയ നിയന്ത്രണവുമായി വാട്സാപ്പ്. ഇനിമുതൽ മെസേജുകൾ ഒരു സമയം ഒരൊറ്റ ചാറ്റിലേക്ക്

കൊറോണ വൈറസ് സംബന്ധിച്ച് വ്യാജവിവരങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണവുമായി വാട്സാപ്പ്. ഇനിമുതൽ മെസേജുകൾ ഒരു സമയം ഒരൊറ്റ ചാറ്റിലേക്ക് മാത്രമെ ഫോർവേഡ് ചെയ്യാനാകു. നിലവിൽ ഒരു സന്ദേശം നിരവധിപ്പേർക്ക് അയയ്ക്കാൻ സാധിക്കുമായിരുന്നു.അധികൃതരുടെ നിർദേശപ്രകാരമാണ് വാട്സാപ്പ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്. വ്യാജവാർത്തകൾക്കെതിരെയും വൈറസ് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഉപരാഷ്ട്രപതി ഉൾപ്പടെയുള്ളവർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈ വിഷയം ഉന്നയിച്ച് മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും നിയന്ത്രിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് സംബന്ധിച്ച വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദേശം.

ചാറ്റ് നിയന്ത്രണം മൂലം വാർത്തകൾ നഷ്ടപെടാതിരിക്കുവാൻ ഇപ്പോൾ തന്നെ കണ്ണൂർ വാർത്തകൾ ഓൺലൈൻ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യൂ https://t.me/joinchat/AAAAAEhhwEf7Qonh3R7Yfg

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: