പ്രശസ്ത കവി ടി.ഗോപി അന്തരിച്ചു

കണ്ണൂർ: അർബുദത്തോട്
അക്ഷരം കൊണ്ട് ചെറുത്തു നിന്ന
പ്രശസ്ത കവി ടി .ഗോപി (55) അന്തരിച്ചു. അർബുദവും ഹൃദ്‌രോഗവും ബാധിച്ച് ഏറെ നാളായി ചികിൽസയിലായിരുന്നു. കവിത ജീവവായുവാക്കിയ ഇദ്ദേഹം തന്റെ കവിതാ സമാഹാരം നേരിട്ട് വിൽപന നടത്തിയാണ് ചികിത്സക്ക് വഴി കണ്ടെത്തിയത്. സാംസ്കാരിക പരിപാടികളിലും മറ്റും സ്വന്തം പുസ്തകങ്ങൾ നേരിട്ട് വിൽക്കുകയാണ് പതിവ്. കൂടാതെ പുസ്തകങ്ങൾ പോസ്റ്റൽ ,കൊറിയർ വഴി കേരളമൊട്ടുക്കും പ്രചരിച്ചു. ഹിഗ്വിറ്റ യുടെ രണ്ടാം വരവ് , പ്രകതീ മനോഹരി ‘ കൃതികൾ.
നിയമ ബിരുദധാരിയാണ്. കുറേക്കാലം തലശ്ശേരിയിൽ ജ്വല്ലറിയിൽ ജോലി ചെയ്തു. പിന്നീട് മുഴുസമയവും എഴുത്തിനായി നീക്കിവെച്ചു. തലശ്ശേരി പാലിശ്ശേരിയിൽ പാർവതിയിലാണ് താമസം. ഭാര്യ: ബിന്ദു ( തോട്ടട ഐ.ടി.ഐ അധ്യാപിക).
മക്കൾ സിദ്ധാർത്ഥ് കൃഷ്ണ, ഋതുപർണ ( വിദ്യാർത്ഥികൾ). അച്ഛൻ: കൃഷ്ണൻ അമ്മ: രേവതി. അശ്രഫ് ആഡൂർ പുരസ്കാര സമിതി പ്രഖ്യാപിച്ച 25000- രൂപയുടെ പ്രത്യേക ഉപഹാരം ഏറ്റുവാങ്ങാനിരിക്കുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: