ലോക്ഡൗണ്‍ നീട്ടാൻ ആലോചന; പിന്തുണച്ച് സംസ്ഥാനങ്ങൾ, പരിഗണനയിലെന്ന് കേന്ദ്രം

ലോക്ഡൗണ്‍ നീട്ടുന്നത് പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. വാര്‍ത്താഏജന്‍സിയാണ് സര്‍ക്കാര്‍ വൃ‍ത്തങ്ങളെ ഉദ്ധരിച്ച് വിവരം പുറത്തുവിട്ടത്. ഒട്ടേറെ സംസ്ഥാനങ്ങളും വിദഗ്ധരും ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോക്ഡൗണ്‍ പൂര്‍ണമായി എടുത്തുമാറ്റുന്നത് പ്രായോഗികമല്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി. നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കാനാവില്ലെന്ന് രാജസ്ഥാന്‍. രോഗബാധിതര്‍ ഏറ്റവു കൂടുതലുള്ള മഹാരാഷ്ട്ര ഉള്‍പ്പെടേയുള്ള സംസ്ഥാനങ്ങളാണ് നിയന്ത്രണം തുടരുമെന്ന സൂചനകള്‍ നല്‍കിയത്. വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് ചേര്‍ന്ന കേന്ദ്ര സര്‍ക്കാരിന്‍റെ മന്ത്രിതല സമിതി യോഗം സമാപിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: