ലോക്ക് ഡൗണിനിടെ കണ്ണൂർ ഡിഎഫ്ഒ അനുമതിയില്ലാതെ സംസ്ഥാനം വിട്ടു

ലോക്ക് ഡൗണിനിടെ കണ്ണൂർ ഡിഎഫ്ഒ അനുമതിയില്ലാതെ സംസ്ഥാനം വിട്ടു. കണ്ണൂർ ഡിഎഫ്ഒ കെ ശ്രീനിവാസാണ് കുടുംബത്തോടൊപ്പം കാറിൽ സ്വദേശമായ തെലങ്കാനയിലേക്ക് പോയത്. അവധിക്കുള്ള ശ്രീനിവാസിന്റെ അപേക്ഷ വനംവകുപ്പ് മേധാവി നിരസിച്ചിരുന്നു.

കൊറോണ പശ്ചാത്തലത്തിൽ വകുപ്പുതല പ്രവർത്തനങ്ങൾ ഏകോപിക്കേണ്ട ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് അനുമതിയില്ലാതെ ലീവെടുത്ത് സംസ്ഥാനം വിട്ടത്. ശനിയാഴ്ച വൈകീട്ടാണ് ഇയാൾ കുടുംബത്തോടൊപ്പം യാത്ര തിരിച്ചത്. വയനാട് അതിർത്തിയിലൂടെ കർണ്ണാടകയിൽ കടന്നാണ് ഇയാൾ നാട്ടിലേക്ക് പോയത്. സംഭവത്തിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വനം വകുപ്പ് മേധാവിക്ക് റിപ്പോർട്ട് നൽകി. ശ്രീനിവാസിനെതിരെ കടുത്ത നടപടിയുണ്ടായേക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

You may have missed

error: Content is protected !!
%d bloggers like this: