തലശ്ശേരിയിൽ രാവിലെ ഉണ്ടായ അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു

തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ചു. ഈസ്റ്റ് വെള്ളായി സ്വദേശിനിയായ യശോധ(65) ആണ് മരിച്ചത്.

ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

ഇന്നു രാവിലെ ആറോടെയായിരുന്നു സംഭവം. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടെ ആശുപത്രിയിമുക്ക് യശോദയുമായി പോവുകയായിരുന്ന ആംബുലന്‍സാണ് തലശ്ശേരി കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപം എതിരേ വന്ന ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സ് ഡ്രൈവര്‍ കുറ്റിയാട്ടൂര്‍ സ്വദേശി ഷിജിന്‍ മുകുന്ദനെ (28) പരുക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: