വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ഓണ്‍ലൈന്‍ ന്യൂസ് ചാനലിനെതിരെ കണ്ണൂരിൽ കേസെടുത്തു

കണ്ണൂര്‍: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഉള്ള ലോക്കു ഡൌണുമായി ബന്ധപ്പെട്ട കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ റോഡുകള്‍ പോലീസ് അടച്ചിട്ടു എന്ന വ്യാജവര്‍ത്ത സൃഷ്ടിച്ചു കണ്ണൂര്‍ ജില്ലാ പോലീസ്സിനെതിരെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചും വാസ്തവവിരുദ്ധമായ വാര്‍ത്ത പ്രസിദ്ധീകരിച്ചും പൊതുജനങ്ങള്‍ക്കിടയില്‍ പോലീസ്സിനെതിരായ വികാരമുണ്ടാക്കി ലഹളയുണ്ടാക്കും വിധം പ്രവര്‍ത്തിച്ചതിനും മറുനാടൻ മലയാളി ഓൺലൈൻ ന്യൂസ് നെതിരെ പയ്യന്നൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ണൂർ -കാസർഗോഡ് അതിർത്തി പോലീസ് അടച്ചു എന്ന വ്യാജവാർത്ത നൽകിയതിനെതിരെ പത്രാധിപര്‍ മറുനാടൻ മലയാളി ഓണ്‍ ലൈന്‍ ന്യൂസ് ചാനല്‍നെതിരെയാണ് കേസ്സ് എടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: