ലോക്ക് ഡൗൺ ലംഘിച്ച് വീട് നിർമാണത്തിലേർപ്പെട്ട ആറുപേരെ പോലീസ് പിടികൂടി

ചൊക്ലി: കോറോണ വ്യാപനം തടയാൻ നാട് ലോക്ഡൗണിൽ തുടരുമ്പോൾ വീടിന്റെ നിർമാണപ്രവൃത്തികൾ തകൃതിയിൽ. ചൊക്ലി കടുക്ക ബസാറിലും കരിയാട് പടന്നക്കരയിലുമായി ചൊക്ലി പോലീസ് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസുകൾ രജിസ്റ്റർചെയ്തു.

കടുക്ക ബസാറിലെ മേലത്ത് പീടികക്കടുത്ത് ഇരുനില വീടിന്റെ തേപ്പുജോലി ചെയ്തതിന് പന്ന്യന്നൂരിലെ പുതിയപുരയിൽ സന്തോഷ്‌കുമാർ (38), ചൊക്ലിയിലെ കുഞ്ഞിപ്പറമ്പത്ത് വി.സജീഷ് (32), ഒളവിലം വാതുക്കൽ പറമ്പത്ത് കെ.കെ.സനീഷ് (32), മേസ്ത്രിയായ നിടുമ്പ്രം കുറ്റിപ്പുറത്ത് മീത്തൽ കെ.എം.സതീശൻ (50) എന്നിവർക്കെതിരേയാണ് കേസെടുത്തത്.

കരിയാട് പടന്നക്കരയിൽ വീടിന്റെ കോൺക്രീറ്റ് ജോലി ചെയ്യവേ മേസ്ത്രി മുക്കാളിക്കര കാളാം വലിയത്ത് ബി.റിനോഷ് (38), വീട്ടുടമ ചാലുപറമ്പത്ത് മീത്തൽ സി.എം.ശശീന്ദ്രൻ (42) എന്നിവരെയാണ് ചൊക്ലി സബ് ഇൻസ്പെക്ടർ കെ.സുഭാഷ് ബാബുവും സംഘവും പിടികൂടിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: