എൽ ഡി എഫ് സ്ഥാനാർത്ഥി പി കെ ശ്രീമതി ടീച്ചർക്ക് നാറാത്ത് കാക്കത്തുരുത്തിയിലും കമ്പിൽ ബസാറിലും സ്വീകരണം

നാറാത്ത്: എൽ ഡി എഫ് സ്ഥാനാർത്ഥി പി കെ ശ്രീമതി ടീച്ചർക്ക് നാറാത്ത് കാക്കത്തുരുത്തിയിലും കമ്പിൽ ബസാറിലും സ്ത്രീകളും കുട്ടികളും യുവാക്കളും ഉൾപ്പെടെയുള്ള നൂറുകണക്കിന് ബഹുജനങ്ങൾ സ്വീകരണം നൽകി. കാക്കത്തുരുത്തിയിൽ ചേർന്ന സ്വീകരണ യോഗത്തിൽ എ കണ്ണൻ അദ്ധ്യക്ഷനായിരുന്നു. അഖിലേന്ത്യാ മഹിളാ അസോസിയേഷൻ നേതാവ് എൻ സുകന്യ, കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി കെ എം സപ്ന എന്നിവർ പ്രസംഗിച്ചു.കെ വി ഉമാനന്ദൻ സ്വാഗതം പറഞ്ഞു. കമ്പിൽ ബസാറിൽ അരക്കൻ പുരുഷോത്തമൻ അദ്ധ്യക്ഷനായിരുന്നു. ഗിരീഷ്കുമാർ, പി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: