ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 7 ദിവസ വിശേഷം

(എ.ആർ.ജിതേന്ദ്രൻ ,പൊതുവാച്ചേരി, കണ്ണൂർ)

ഇന്ന് ലോകാരോഗ്യ ദിനം.. 1950 മുതൽ ആചരിച്ചു വരുന്നു.. 1948 ൽ ലോകാരോഗ്യ സംഘടന നിലവിൽ വന്നതിന്റെ ഓർമക്ക്…

International Day of Reflection on the 1994 Rwanda Genocide – 1984 ൽ റുവാണ്ടയിൽ വംശഹത്യക്ക് ഇരയായവരെ സ്മരിക്കാനുള്ള ദിനം… ഐക്യരാഷ്ട്ര സഭ ആണ് ഈ ദിനം ആചരിക്കുന്നത്…

International beaver day.. ബീവർ അഥവാ ഒരു തരം നീർ നായയുടെ സംരക്ഷണമാണ് പ്രധാന വിഷയം… beaver women എന്നു അറിയപ്പെടുന്ന ഡൊറോത്തി റിച്ചാർഡ്‌സിന്റെ ജന്മദിനത്തിന്റെ ഓർമയ്ക്ക് 2009 മുതൽ ആചരിക്കുന്നു..

1348 – മദ്ധ്യ യൂറോപ്പിലെ ആദ്യ യൂണിവേഴ്‌സിറ്റി ആയ പ്രാഗ് യൂണിവേഴ്‌സിറ്റി സ്ഥാപിതമായി…
1795- മീറ്റർ എന്നത് ദൂരം അളക്കുന്നതിനുള്ള ഏകകമായി ഫ്രാൻസ് അംഗീകരിച്ചു.. (മെട്രിക്ക് സംവിധാനം സ്വീകരിച്ച ആദ്യ രാജ്യം)
1827- ഇംഗ്ലീഷ് രസതന്ത്രഞ്ജൻ ജോൺ വാക്കർ തീപ്പെട്ടി കൊള്ളി കണ്ടു പിടിച്ചു…
1859- ആത്മ സുഹൃത്ത് മാൻസിങ്ങിന്റെ ചതിയാൽ, ഒന്നാം സ്വാതന്ത്ര്യ സമര പോരാളി രാമചന്ദ്ര പാണ്ഡുരംഗെ എന്ന താന്തിയാ തോപ്പി യെ ബ്രിട്ടിഷുകാർ പിടികൂടി…
1879- ഒന്നാം സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് ബ്രിട്ടീഷുകാർ നേപ്പാളിലേക്ക് നാടുകടത്തിയ ബീഗം ഹസ്രത്ത് മഹൽ അവിടെ അന്തരിച്ചു..
1895- ധ്രുവ പര്യവേക്ഷകൻ Fridtjof Nansen ഉത്തര ധ്രുവത്തിനു ഏറ്റവും അടുത്തെത്തുന്ന ആദ്യ പര്യവേക്ഷകൻ ആയി…
1906- ലോകത്തെ ആദ്യ ആനിമേറ്റഡ് കാർട്ടൂൺ, ജെ.സ്റ്റുവർട് ബ്ലാക്ക്‌ട്ടൻ സംവിധാനം ചെയ്ത “Humorous Phases of Funny Faces” റിലീസ് ചെയ്തു..
1921- സൻ യാട് സെൻ ചൈനയുടെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആയി.
1940- ബുക്കർ ടി വാഷിങ്ങ്ടൺ അമേരിക്കൻ സ്റ്റാമ്പിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ആഫ്രിക്കൻ അമേരിക്കൻ വംശജനായി…
1946 .. സിറിയ ഫ്രാൻസിൽ നിന്ന് സ്വതന്ത്ര മായി….
1953.. UN സെക്രട്ടറിയായി സ്വീഡന്റെ ഹമ്മർ ഷിൽഡ് തെരഞ്ഞെടുക്കപ്പെട്ടു..
1963- യുഗോസ്ലേവ്യ കമ്യൂണിസ്റ്റ് റിപ്പബ്ലിക്കായി. മാർഷൽ ടിറ്റോ ആയുഷ്കാല പ്രസിഡണ്ടായി…
1978- ന്യൂട്രോൺ ബോംബിന്റെ നിർമാണ പ്രവർത്തനം പ്രസിഡണ്ട് ജിമ്മി കാർട്ടർ തടഞ്ഞു.
1989- സോവിയറ്റ് അന്തർവാഹിനി
നോർവേ തീരത്ത് മുങ്ങി..
1992 – ബോസ്നിയൻ സെർബ് രാജ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു…
2001 -Mars Odyssey ഉപഗ്രഹം വിക്ഷേപിച്ചു..
2003- അമേരിക്കൻ സഖ്യസേന ബാഗ്ദാദിന്റെ നിയന്ത്രണം ഏറ്റെടുത്തു..
2009- മുൻ പെറുവിയൻ പ്രസിഡന്റ് അൽബെർട്ടോ ഫ്യൂജിമോറിയെ 25 വർഷത്തെ തടവിന് വിധിച്ചു..
2016 – 26 അടി നീളമുള്ള പെരുമ്പാമ്പിനെ മലേഷ്യയിലെ പേനാങ്ങിൽ ഇന്ന് പിടികൂടി.. ലോകത്തു ഇതുവരെ പിടിയിലായതിൽ ഏറ്റവും വലുത്…
2018.. കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ കരുണ – കണ്ണൂർ മെഡിക്കൽ കോളജ് ബിൽ നിയമവിരുദ്ധം എന്ന കാരണത്താൽ ഗവർണർ സദാശിവം ഒപ്പിടാതെ മടക്കി…

ജനനം
1506 – വി.ഫ്രാൻസിസ് സേവ്യർ … ജെസ്യൂട്ട് മിഷനറി…
1740 – ഹെയ്ം സലോമോൻ- അമേരിക്കൻ വിപ്ലവത്തിന് ധന സഹായം നൽകിയ വ്യക്തി…
1770.. വില്യം വേർഡ്സ് വർത്ത്.. ഇംഗ്ലീഷ് കാല്പനിക കവി.. സാമുവൽ റിഡ്ജിനൊപ്പം റൊമാന്റിക് കാലഘട്ടത്തിന് തുടക്കം കുറിച്ചു..
1860 – വിൽ കീത് കെല്ലോഗ് – കെല്ലോഗ് ബ്രാൻഡിന്റെ ഉപജ്ഞാതാവ്..
1889- ഗബ്രിയേല മിസ്ട്രൽ – ചിലിയൻ കവയിത്രി – Lucila Godoy Alcayaga എന്ന് യഥാർഥ നാമം… സാഹിത്യ നോബൽ ലഭിച്ച ആദ്യ ലാറ്റിൻ വനിത. (1945ൽ)
1920- പണ്ഡിറ്റ് രവിശങ്കർ- സിതാർ വിദഗ്ധൻ – ലോക പ്രശസ്ത സംഗീതജ്ഞൻ.. 3 തവണ ഗ്രാമി നേടി.. 1999ൽ ഭാരതരത്നം നേടി…
1929- മടവൂർ വാസുദേവൻ നായർ – പ്രശസ്ത കഥകളി നടൻ …പത്മഭൂഷൺ ജേതാവ്..
1932. ജയന്തി പട്‌നായിക്ക്.. ദേശീയ വനിതാ കമ്മിഷൻ പ്രഥമ അദ്ധ്യക്ഷ..
1932- വി.കെ.എൻ- വടക്കേല കൂട്ടാല നാരായണൻ നായർ.. രചനാശൈലിയുടെ സവിശേഷത കൊണ്ട് മലയാളി മനസ്സിൽ ചിര പ്രതിഷ്ഠ നേടി…
1942- ജിതേന്ദ്ര.. പ്രശസ്ത ബോളിവുഡ് താരം. ശരിരായ പേര് – രവികപൂർ
1946- റോബർട്ട് മെറ്റ്കാഫ്- അമേരിക്കൻ ഇലക്ടറിക്കൽ എൻജിനീയർ.. ഈതർനെറ്റ് കണ്ടുപിടിച്ച വ്യക്തി…
1954 ജാക്കി ചാൻ – ചൈന (ഹോങ് കോങ് ) ക്കാരനായ ആയോധന വിദഗ്ധൻ… ഹോളിവുഡിലെ പ്രശസ്ത നടൻ – ഓസ്കർ ജേതാവ്.
1962- രാം ഗോപാൽ വർമ്മ- ബോളിവുഡ് നടൻ, സംവിധായകൻ..

ചരമം
30- യേശു ക്രിസ്തുവിനെ തൂക്കിലേറ്റിയ ദിവസം എന്നു ജ്യോതിശാസ്ത്രജ്ഞർ കണക്കു കൂട്ടിയെടുത്ത ദിവസം…
1789- അബ്ദുൽ ഹമിദ് ഒന്നാമൻ- തുർക്കിയിലെ 27 മത് ഓട്ടോമൻ സുൽത്താൻ..
1836- വില്യം ഗോഡ് വിൻ- ഇംഗ്ലിഷ് എഴുത്തുകാരൻ, തത്വചിന്തകൻ. ആധുനിക അരാജകത്വത്തിന്റെ പിതാവ്..
1935- ശങ്കർ അഭാജി ഭികെ- പ്രശസ്ത ശാസ്ത്രജ്ഞൻ..200 കണ്ടുപിടിത്തങ്ങൾ.. ഇതിൽ 40 ഓളം പേറ്റൻറിനുടമയായ വ്യക്തി.
1947.. ഹെന്റി ഫോർഡ് – ആദ്യ മോട്ടോർ കാർ നിർമാതാവ് – അമേരിക്കൻ
2001- ജി എൻ രാമചന്ദ്രൻ – ഗോപാല സമുദ്രം നാരായണൻ രാമചന്ദ്രൻ.. ഇന്ത്യയിലെ തൻ മാത്രാ ജൈവ സിദ്ധാന്ത പിതാവ്. പ്രോട്ടീൻ ഘടനയുടെ പoനം വഴി ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഭാരതീയ ശാസ്ത്രഞൻ..
2004- കേളു ചരൺ മഹാപാത്ര… ഒഡിസി നൃത്ത ലോകത്തെ സർവകാല പ്രതിഭ..
2005- ബാലകൃഷ്ണൻ മാങ്ങാട് – മലയാള നോവലിസ്റ്റും പത്രപ്രവർത്തകനും..
2009 – രാജാ ചെല്ലയ്യ.. സമ്പത്തിക ശാസ്ത്രജ്ഞൻ.. നികുതി പരിഷ്കാരണ സമിതി ചെയർമാൻ – മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ് സ്ഥാപകൻ.
2010- ജോർജ്ജ് നിസ്സൻ – ട്രംപൊലിൻ കണ്ടുപിടിച്ച വ്യക്തി..

(സംശോധകൻ – കോശി ജോൺ – എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: