ഉളിക്കലിനടുത്ത് ആട്ടറഞ്ഞിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

ഇരിട്ടി : ഉളിക്കലിനടുത്ത് ആട്ടറഞ്ഞിയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കോക്കാട്ടെ അഴകപ്പള്ളിൽ ജയദേവൻ (48) ആണ് മരിച്ചത്. കേരളകൗമുദി ഉളിക്കൽ ലേഖകനും ഉളിക്കൽ പ്രസ്‌ഫോറം സിക്രട്ടറിയുമായി പ്രവർത്തിച്ചു വരികയായിരുന്നു . ഓട്ടോറിക്ഷാ തൊഴിലാളിയൂണിയൻ (സി ഐ ടി യു ) ഉളിക്കൽ യൂണിറ്റ് സിക്രട്ടറിയാണ്.
ശനിയാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു അപകടം. ആട്ടറഞ്ഞിയിൽ നിന്നും ഉളിക്കലിലേക്ക് വരികയായിരുന്നു ജയദേവൻ ഓടിച്ചിരുന്ന ഓട്ടോ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ ഇരിട്ടയിലെയും തുടർന്ന് കണ്ണൂർ എ കെ ജി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതനായ ചക്രപാണി- സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ : രാജാമണി. മക്കൾ: അനുശ്രീ (സി എ വിദ്യാർത്ഥിനി), രാംജിത്ത് (ഡിഗ്രി വിദ്യാർത്ഥി). സഹോദരങ്ങൾ : ജയപ്രകാശം, ജയനി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഞായറാഴ്ച വീട്ടിലെത്തിക്കുന്ന മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: