മലപ്പട്ടത്ത് ചക്കമേള

മലപ്പട്ടം: ടെക്‌നീഷന്‍സ് ആന്റ് ഫാര്‍മേഴ്‌സ് കോര്‍ഡിനേഷന്‍ സൊസൈറ്റി ആകാശവാണി കണ്ണൂര്‍ നിലയം കിസാന്‍വാണിയുടെ സഹകരണത്തോടെ ചക്കമേള നടത്തി.  ചക്ക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള പി.കെ. ശ്രീമതി എം.പി. ഉദ്ഘാടനം ചെയ്തു. ചക്ക സ്‌ക്വാഷ്, ഹല്‍വ, അച്ചാര്‍, പുട്ടുപൊടി, ചിപ്‌സ്, തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് മേളയില്‍ ഉണ്ടായിരുന്നത്. കിസാന്‍വാണി കഴിഞ്ഞ നാല് വര്‍ഷമായി ചക്കയുടെ മൂല്യങ്ങളും മൂല്യവര്‍ധിത ഉല്പന്നങ്ങളും വിപണന സാധ്യതകളും പോഷകമൂല്യവും പ്രചരിപ്പിക്കുന്നുണ്ട്.സംസ്ഥാന ഫലമായി മാറിയ ചക്കയ്ക്ക് വിശിഷ്ട പദവി ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍, ചക്കയെക്കുറിച്ചുള്ള  പ്രക്ഷേപണ പരമ്പര 101.5 എഫ്എമ്മിന്റെ അണിയറയിലൊരുങ്ങുകയാണ്

കണ്ണൂർ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: