വെട്ടിനശിപ്പിക്കപ്പെട്ട കൃഷിയിടത്തിൽ സമാധാനത്തിന്റെ തൈ നട്ട് പാനൂരിന്റെ സമാധാന കൂട്ടായ്മ

പാനൂർ:കുന്നോത്ത്പറമ്പ് മേഖലാ സമാധാന സമിതി  ചെയർമാൻ റിട്ട: അധ്യാപകൻ പി. ഭരതന്റെ വെട്ടിനശിപ്പിക്കപ്പെട്ട കൃഷിയിടത്തിൽ സമാധാന കമ്മിററി പ്രവൃത്തകരും നാട്ടുകാരും ഒത്തുചേർന്ന് കാർഷിക വിളകൾ നട്ടു. സമാധാന സമിതി അംഗങ്ങളോടൊപ്പം പാനൂർ സി.ഐ വി.വി .ബെന്നി, എസ്.ഐ, ടി.വി ധനജ്ഞയദാസ് , പൊലീസ് ഉദ്യോഗസ്ഥർ,പ്രദേശത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും  സാംസ്കാരിക സംഘടനകളുടെയും പ്രതിനിധികളും  സമാധാന കാംക്ഷികളും പങ്കു ചേർന്നു. വൈകുന്നേരം കാർഷിക വിളകളുമായി കുന്നോത്ത് പറമ്പിലെ ഭരതൻ മാസ്റ്റരുടെ വീട്ടിൽ നിന്നും കാൽനടയായി വിള നശിപ്പിച്ച ഒന്നര കിലോമീറ്റർ അകലെയുള്ള കടേങ്കോട്ട് വയലിലേക്ക് തൈകളുമായി യാത്രയായി. സമാധാന സന്ദേശയാത്രയിൽ ദേശവാസികളും അണി ചേർന്നു.  കാർഷിക വിളകൾ നശിപ്പിച്ച സാമൂഹ്യ വിരുദ്ധ നടപടിയെയും, ദുഷ്പ്രവൃത്തി ചെയ്ത നീചന്മാർക്കെതിരെയും പാനൂരിന്റെ മൊത്തം പ്രതിഷേധം പാനൂർ സി ഐ, വി.വി ബെന്നി അറിയിച്ചു.
വയലിൽ തെങ്ങ്,കവുങ്ങ്, വാഴ എന്നീ വിളകളുടെ തൈ  നട്ട ശേഷം കുന്നോത്ത് പറമ്പിൽ സർവ്വകക്ഷി പൊതുയോഗവും നടന്നു.
കന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി അധ്യക്ഷത വഹിച്ചു. സമാധാന സ്ഥിതി കൺവീനർ വി.പി ചാത്തു, വി.സുരേന്ദ്രൻ, എ.വി ബാലൻ, . സി കെ .കുഞ്ഞിക്കണ്ണൻ,കെ.പി, ചന്ദ്രൻ , കെ.വി ഇസ്മയിൽ. കെ.പി.രാമചന്ദ്രൻ ,രവീന്ദ്രൻ കുന്നോത്ത്, എൻ.കെ. അനിൽകുമാർ ,ഓട്ടാണി നാണു ,മുത്താറി ഇസ്മയിൽ, കെ.പി.ജിഗീഷ്, പി.രവീന്ദ്രൻ, വി.പി സുരേന്ദ്രൻ, പി.കെ .ഷാഹുൽ ഹമീദ്,  പങ്കെടുത്തു.

കണ്ണൂര്ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: