ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ തെറിച്ചു വീണു മരിച്ചു

മാട്ടൂൽ: മാട്ടൂൽ ജസീന്തക്ക് സമീപത്തെ കടപ്പുറത്ത് പുതിയപുരയിൽ വീട്ടിൽ സാഹിദ (48 ) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ചെറുകുന്ന് കൊവ്വപ്പുറത്താണ് അപകടമുണ്ടായത്. ഭർത്താവ് അബ്ദുൽകലാമിനോടപ്പം ചെറുകുന്നിൽ നിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോകുമ്പോൾ കൊവ്വപ്പുറം ജംഗ്ഷനിൽ വെച്ചാണ് അപകടം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: