ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് ഗൃഹനാഥൻ മരണപ്പെട്ടു

0

കുടിയാന്മല: ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിലിടിച്ച് സമീപത്തെ കൊക്കയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരണപ്പെട്ടു.നടുവിൽ വെള്ളാട് സ്വദേശി നവരക്കാട്ട് റോയി (65) ആണ് മരണപ്പെട്ടത്.ഗുരുതരമായി പരിക്കേറ്റ് ചികിത്സക്കിടെ ഇന്ന് പുലർച്ചെ കണ്ണൂർ മിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് മരണപ്പെട്ടത്.ഇക്കഴിഞ്ഞ 19 ന് ഉച്ചക്ക് ശേഷം കുടിയാന്മല നടുവിൽ വെച്ചായിരുന്നു അപകടം.നിയന്ത്രണം വിട്ട ബൈക്ക് റോഡ് അരികിലെ കലുങ്കിൽ ഇടിച്ച ശേഷം സമീപത്തെ കൊക്കയിലേക്ക് വീഴുകയായിരുന്നു. കൊക്കയിൽ വീണ് ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.ഭാര്യ.ലിസി. മക്കൾ: റോഴ്സി, റെയ്സി,റോബിറ്റ് മരുമക്കൾ: ലിജോ, റിനേഷ്.കുടിയാന്മല പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading