പീഡന പരാതിയിൽ മട്ടന്നൂർ സ്വദേശി യുവ സംവിധായകൻ അറസ്റ്റിൽ

കണ്ണൂർ: കാക്കനാട്‌ സ്വദേശിനിയുടെ പീഡനപരാതിയിൽ സിനിമ സംവിധായകൻ അറസ്റ്റിൽ. കണ്ണൂർ മട്ടന്നൂർ കാഞ്ചിലേരി വലിയവീട്ടിൽ ലിജു കൃഷ്‌ണയാണ്‌ (30) പിടിയിലായത്‌. രണ്ടു വർഷമായി കാക്കനാട്, എടത്തല എന്നിവിടങ്ങളിലും കണ്ണൂരിലെ പ്രതിയുടെ വീട്ടിലും പീഡിപ്പിച്ചുവെന്നാണ്‌ പരാതി. നിവിൻ പോളി നായകനാകുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രതി.
ഞായർ വൈകിട്ട് ആറിന്‌ കണ്ണൂരിലെ ലൊക്കേഷനിൽനിന്നാണ്‌ കസ്റ്റഡിയിലെടുത്തത്‌. മലയാള സിനിമയിലെ വനിതാ കൂട്ടായ്‌മയായ ഡബ്ല്യുസിസിയിൽ യുവതി നൽകിയ പരാതി സിറ്റി പൊലീസ് കമീഷണർക്ക് കൈമാറുകയായിരുന്നു. കമീഷണറുടെ നിർദേശപ്രകാരം ഇൻഫോപാർക്ക്‌ പൊലീസ്‌ കേസെടുത്തു. ശനിയാഴ്‌ച നടിമാരായ പാർവതി തിരുവോത്ത്, ഗീതു മോഹൻദാസ് എന്നിവർക്കൊപ്പം യുവതി പൊലീസ്‌ സ്റ്റേഷനിലെത്തി മൊഴി നൽകി. പ്രതിയെ തിങ്കളാഴ്‌ച കോടതിയിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: