അമ്ബായത്തോട് മാവോയിസ്റ്റ് പ്രകടനം; കണ്ണൂരിലും കനത്ത ജാഗ്രത, തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ നടത്തുന്നു

കേളകം: വയനാട് വൈത്തിരിയിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലും സുരക്ഷ ശക്തമാക്കി. കണ്ണൂരില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ തണ്ടര്‍ബോള്‍ട്ട് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്.

കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ശിവ വിക്രമിന്റെ മേല്‍ നോട്ടത്തില്‍ കണ്ണൂര്‍ ജില്ലയുടെ മാവോയിസ്റ്റ് ഭീഷണിയുള്ള പോലീസ് സ്റ്റേഷനുകളുടെ പരിധികളില്‍ നിരീക്ഷണം ശക്തമാക്കിയത്. കേളകം, ആറളം തുടങ്ങിയ പ്രദേശങ്ങളിലാണ് നിരീക്ഷണം ശക്തമാക്കിയത്.

ജില്ലാ പോലീസ് മേധാവി അര്‍ധരാത്രിയോടെ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി സുരക്ഷാ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

മാവോയിസ്റ്റുകള്‍ നേരത്തെ എത്തിയ കോളനികളിലും വന പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അടുത്തിടെ കൊട്ടീയൂര്‍ അമ്ബായത്തോട് ടൗണില്‍ സായുധരായ മാവോയിസ്റ്റുകള്‍ പ്രകടനം നടത്തിയിരുന്നു. ഓപ്പറേഷന്‍ ഹാക്ക് എന്ന പേരില്‍ പ്രകടനം നടത്തിയ മാവോയിസ്റ്റുകളെ പിടികൂടാനായി വ്യാപക തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.

കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഓപ്പറേഷന്‍ ഹോക്ക് എന്നപേരിലുള്ള തിരച്ചില്‍ നടക്കുന്നത്. തണ്ടര്‍ബോള്‍ട്ട്, നക്‌സല്‍ വിരുദ്ധസേന, ആമ്ഡ് റിസര്‍വ് ബറ്റാലിയന്‍ എന്നിവരുമായി ചേര്‍ന്ന് ആണ് ഓപ്പറേഷന്‍ ഹോക്ക് നടപ്പിലാക്കിയത്. അതിര്‍ത്തി പ്രദേശങ്ങളിലൂടെ കടന്ന പോകുന്ന വാഹനങ്ങളിലും പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: