അതിരകത്ത് കിണറ്റിൽ വീണ രണ്ടുപേരെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി.

കണ്ണൂർ : അതിരകത്ത് കിണറ്റിൽ വീണ രണ്ടുപേരെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി. ചാലാട് സ്വദേശിയായ ഫൈസറിന്റെ വീടിനോട് ചേർന്ന് നിർമ്മാണത്തിലിരിക്കുന്ന കിണറിന്റെ മുകളിൽ നിന്നും  സപ്പോർട്ട് നൽകിയ പലക പൊട്ടിയാണ് അത്തായാക്കുന്ന് സ്വദേശി സലാം (43) കിണറ്റിൽ വീണത്. തുടർന്ന് ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ രണ്ടുപേരിൽ ഒരാളും കിണറ്റിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എൻ. കുര്യാക്കോസ്, ലീഡിങ് ഫയർമാൻ സി.വി വിനോദ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് നൈറ്റ് മാർഗം ഇരുവരെയും കരക്കെത്തിക്കുകയായിരുന്നു. ഇവരെ ആംബുലൻസിൽ കൊയിലി ആശുപത്രിയിൽ എത്തിച്ചു. സലാമിന് വീഴ്ചയുടെ ആഘാതത്തിൽ ശരീരത്തിലും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ഫയർമാൻമാരായ സഹദേവൻ, സി.വിനേഷ്, സി.ഗിരീഷ്, വിഷാഗ്, ബൈജു, രാജീവൻ, ശമിത്, രാജേന്ദ്രകുമാർ ഫയർ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: