കോസ്മോസ് ക്രിക്കറ്റ് ക്ലബ്- കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബ് : ബി ഡിവിഷൻ ഫൈനൽ നാളെ

തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ആദ്യ സെമിഫൈനലിൽ തലശ്ശേരി കോസ്മോസ് ക്രിക്കറ്റ് ക്ലബ് 4 വിക്കറ്റിന് കണ്ണൂർ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എടുത്തു. മറുപടിയായി കോസ്മോസ് ക്രിക്കറ്റ് ക്ലബ് 17.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം നേടി. 3 വിക്കറ്റ് വീഴ്ത്തി കോസ്മോസ് ക്രിക്കറ്റ് ക്ലബ് താരം പി.പി.ബദറുദ്ദീൻ മാൻ ഓഫ് ദി മാച്ച് ആയി.
ഉച്ചയ്ക്ക് നടന്ന രണ്ടാം സെമി ഫൈനൽ മൽസരത്തിൽ കണ്ണൂർ കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബ് ഒരു വിക്കറ്റിന് കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു .ആദ്യം ബാറ്റ് ചെയ്ത രഞ്ജി ക്രിക്കറ്റ് ക്ലബ് 17.3 ഓവറിൽ 89 റൺസിന് എല്ലാവരും പുറത്തായി.മറുപടിയായി അപ്പാച്ചി ക്രിക്കറ്റ് ക്ലബ് 19.4 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം നേടി. പുറത്താകാതെ 25 റൺസ് എടുത്തു അപ്പാച്ചി ക്രിക്കറ്റ് ക്ലബ് താരം ഉബൈദ് മാൻ ഓഫ് ദി മാച്ച് ആയി.
ചൊവ്വാഴ്ച രാവിലെ സി ഡിവിഷൻ ഉദ്ഘാടന മൽസരത്തിൽ ടെലിച്ചറി ക്രിക്കറ്റ് ക്ലബ് തളിപ്പറമ്പ് കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബുമായും ഉച്ചയ്ക്ക് ബി ഡിവിഷൻ ഫൈനൽ മത്സരത്തിൽ തലശ്ശേരി കോസ്മോസ് ക്രിക്കറ്റ് ക്ലബ് കണ്ണൂർ കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബുമായും ഏറ്റുമുട്ടും.