സിപിഎം പ്രവർത്തകന്റെ വീടിനു മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ തീവച്ചു നശിപ്പിച്ചു

കണ്ണൂരിൽ സിപിഎം പ്രവർത്തകന്റെ വീട്ടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ തീവച്ച് നശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. കണ്ണൂർ കക്കാട് റോഡിൽ രാമതെരുവിൽ ബിജു പാലയുടെ വീട്ടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങളാണ് അക്രമികൾ തീവച്ച് നശിപ്പിച്ചത്. സ്കൂട്ടറും സൈക്കിളും പൂർണമായും കത്തിനശിച്ചു. ഷെഡിൽ നിർത്തിയിട്ട ഓട്ടോയും ഭാഗികമായി കത്തിയിട്ടുണ്ട്. സംഭവമറിഞ്ഞെത്തിയ ഫയർഫോഴ്സ് തീയണച്ചതിനാൽ കൂടുതൽ ദുരന്തം ഒഴിവായി. പുഴാതി ലോക്കൽ കമ്മിറ്റിയംഗവും സഹകരണ ബാങ്ക് ജീവനക്കാരനുമാണ്. ലഹരി മാഫിയ സംഘത്തിനെതിരെ പ്രതികരിച്ചിരുന്നു. ഇതാവാം അക്രമത്തിന് കാരണമായതെന്ന് കരുതുന്നു. എ.എസ്.പി ട്രയിനി വിജയ് ഭരത്, ടൗൺ സി.ഐ ശ്രീജിത്ത് കോടേരി തുടങ്ങിയവർ സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: