വാവ സുരേഷിന് സി പി ഐ എം വീട് നിർമ്മിച്ച് നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ

വാവ സുരേഷിന് സി.പി.ഐ.എം വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. കോട്ടയം അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാകും വീട് നിര്‍മ്മിച്ച് നല്‍കുക. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് വാവ സുരേഷിന് മികച്ച ചികിത്സയാണ് നൽകിയത്. ഡോക്ടർമാരുടെ അവസരോചിതമായ ഇടപെടലാണ് വാവ സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു. ആരോ​ഗ്യവാനായി വാവ സുരേഷ് ആശുപത്രി വിട്ടതിന് പിന്നാലെയാണ് വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: