എം.ഡി.എം. എ യുമായി യുവാക്കൾ പിടിയിൽ

തളിപ്പറമ്പ് : മാരക ലഹരി മരുന്നായ എം ഡി എം എ യുമായി യുവാക്കളെ പോലീസ് പിടികൂടി. കണ്ണൂർചൊവ്വ ഉരുവച്ചാൽ സ്വദേശികളായ പി.പി. അജ്നാസ് (31) കെ. നിഖിൽ ( 30 ) എന്നിവരെയാണ് എസ്.ഐ.പി.സി.സഞ്ജയ് കുമാറും സംഘവും അറസ്റ്റു ചെയ്തത് .ഇന്നലെ രാത്രി 11.45 ഓടെ ധർമ്മശാലയിൽ വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും പോലീസ് പിടിയിലായത്. സംശയം തോന്നി ബൈക്ക് പരിശോധിച്ചപ്പോഴാണ് 6.02 ഗ്രാം മാരക ലഹരി മരുന്നായ എം ഡി എം എ പിടികൂടിയത്. ഇവർ സഞ്ചരിച്ച കെ എൽ. 59. യു. 3041 ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയിൽ മയക്ക് മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പോലീസ് പിടിയിലായത്. വാഹന പരിശോധനയിൽ ഗ്രേഡ് എസ് ഐ മാരായ മനോജ് കുമാർ , സജീവൻ , എ എസ് ഐ ഷാജൻ, സിവിൽ പോലീസ് ഓഫീസർ ജിജു ജേക്കബ്, ഡ്രൈവർ വിനോദ് എന്നിവരും ഉണ്ടായിരുന്നു.പ്രതികളെ കോടതിയിൽ ഹാജരാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: