മയക്കുമരുന്നുമായി യുവാവ് പിടിയിൽ.

ആലക്കോട്:ഹാഷിഷ് ഓയിൽ ലഹരിമരുന്നുമായി യുവാവിനെ പോലീസ് പിടികൂടി.തിമിരി കോട്ടക്കടവ് സ്വദേശി കൈതമലഹൗസിൽ ജോയൽ കുര്യനെ (23) യാണ് എസ്.ഐ.കെ.ഷറഫുദ്ദീനും സംഘവും പിടികൂടിയത്.ഇന്നലെ രാത്രി 8.15 ഓടെആലക്കോട് നെല്ലിപ്പാറ ക്രിസ്ത്യൻ പള്ളിക്ക് സമീപം വെച്ചാണ് ആറ് ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പോലീസ് പിടിയിലായത്.സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട ഇയാൾ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടികൂടി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.തുടർന്ന് പോലീസ് യുവാവിനെ അറസ്റ്റു ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: