വാറണ്ട് പ്രതി പിടിയില്‍

പയ്യന്നൂര്‍: അടിപിടികേസില്‍ കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന വാറൻ്റ് പ്രതി പോലീസ് പിടിയില്‍. തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ നാങ്ങാരത്ത് മന്‍സൂറിനെ(31)യാണ്പയ്യന്നൂര് എസ്.ഐ.പി. വിജേഷും സംഘവും പിടികൂടിയത്.
2016ലെ അടിപിടി കേസിൽ പ്രതിയായ ഇയാൾ കേസില്‍ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് കോടതി വാറൻ്റു പുറപ്പെടുവിച്ചിരുന്നു. .ഇന്നലെ രാത്രി 10.45 ഓടെ പയ്യന്നൂര്‍ കൊറ്റി റെയിൽവെ മേൽപാലത്തിന് സമീപം വെച്ചാണ് ഇയാള്‍ പോലീസ് പിടിയിലായത്.