ബസ് യാത്രക്കിടെ യാത്രക്കാരിയുടെ നാലര പവൻ്റെ മാല കവർന്നു.

പരിയാരം: ബസ് യാത്രക്കിടെ യാത്രക്കാരിയുടെ നാലരപവൻ്റെ മാല കവർന്നു. കാങ്കോൽ കുണ്ടയം കൊവ്വലിലെ വാഴവളപ്പിൽ ദേവിയുടെ (65) നാലരപവൻ്റെ മാലയാണ് കവർന്നത്.ഇക്കഴിഞ്ഞ മൂന്നാം തീയതി ഉച്ചക്ക് 12 മണിയോടെ സ്വകാര്യ ബസിൽ പിലാത്തറയിൽ നിന്നും ഏഴീലോട്ടെക്കുള്ള യാത്രാമധ്യേയാണ് മാല മോഷണം പോയത്.ബസിലുണ്ടായിരുന്ന പർദ്ദ ധാരിയായ സ്ത്രീയാണ് മാല കവർന്നതെന്ന് പരിയാരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.മാല പൊട്ടിച്ചെടുത്ത സ്ത്രീ താഴെ വീണ മാല കിട്ടിയിട്ടുണ്ടെന്നും ബാഗിൽ സുരക്ഷിതമായി വെച്ചു തരാമെന്നും പറഞ്ഞ് ബേഗ് തുറന്ന് മാല വെച്ചതായി വീട്ടമ്മയെ വിശ്വസിപ്പിക്കുകയായിരുന്നു. ബസിൽ നിന്നിറങ്ങി ബാഗ് പരിശോധിച്ചപ്പോൾ മാല കാണാതായതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.