കണ്ണൂർ ജില്ലാ സർക്കാർ അറിയിപ്പുകൾ (7/2/2019)

റാങ്ക് പട്ടിക നിലവിലില്ലാതായി

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ തസ്തിക മാറ്റം വഴി ഹൈസ്‌കൂൾ അസിസ്റ്റൻറ് മലയാളം (കാറ്റഗറി നമ്പർ 258/17) തസ്തികയിലേക്ക് 2018 നവംബർ 21 ന് നിലവിൽ വന്ന റാങ്ക് പട്ടിക മുഴുവൻ ഉദ്യോഗാർഥികളെയും നിയമന ശുപാർശ ചെയ്തതിനാൽ 2018 ഡിസംബർ 20 മുതൽ നിലവിലില്ലാതായതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ തസ്തിക മാറ്റം വഴി ഹൈസ്‌കൂൾ അസിസ്റ്റൻറ് പ്രകൃതി ശാസ്ത്രം (കാറ്റഗറി നമ്പർ 262/17) തസ്തികയിലേക്ക് 2018 നവംബർ 28 ന് നിലവിൽ വന്ന റാങ്ക് പട്ടിക മുഴുവൻ ഉദ്യോഗാർഥികളെയും നിയമന ശുപാർശ ചെയ്തതിനാൽ 2018 ഡിസംബർ 31 മുതൽ നിലവിലില്ലാതായതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

സൗജന്യ തൊഴിൽ പരിശീലനം

സൗജന്യ തൊഴിൽ പരിശീലനം നൽകുന്നതിനായി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 18 നും 25 നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം കണ്ണൂർ

ഐ ടി ഡി പി ഓഫീസിലോ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിൽ പ്രവർത്തിക്കുന്ന ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12. കോഴ്‌സ്, കാലാവധി, യോഗ്യത എന്ന ക്രമത്തിൽ ചുവടെ.

ഹൗസ് കീപ്പിംഗ്(ഹോട്ടൽ സ്‌കിൽസ്)-മൂന്ന് മാസം-പത്താം ക്ലാസ് പാസ്, ഫുഡ് & ബീവറേജ്(ഹോട്ടൽ സ്‌കിൽസ്)-മൂന്ന് മാസം-പ്ലസ്ടു പാസ്, ഫുഡ് പ്രൊഡക്ഷൻ(ഹോട്ടൽ സ്‌കിൽസ്)-ആറ് മാസം-പത്താം ക്ലാസ് പാസ്, ഗ്രാഫിക്-വെബ് ഡിസൈനിംഗ്(മീഡിയ സ്‌കിൽസ്)-നാല് മാസം- പ്ലസ്ടു പാസ്. ഡിഗ്രിയുള്ളവർക്ക് മുൻഗണന. ഫോൺ: 0497 2700357.

ലോകായുക്ത സിറ്റിംഗ് 18 ന്

കേരള ലോകായുക്ത ഫെബ്രുവരി 18 ന് കണ്ണൂർ ടൗൺ കോ ഓപറേറ്റീവ് ബാങ്ക് മിനി കോൺഫറൻസ് ഹാളിൽ ക്യാമ്പ് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികൾ സ്വീകരിക്കും.

വൈദ്യുതി മുടങ്ങും

വളപട്ടണം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുതിരത്തടം, വള്ളുവൻകടവ്, ബാലൻകിണർ, കോട്ടക്കുന്ന്, അറബിക് കോളേജ്, അക്ബർ റോഡ്, എ കെ ജി എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ നാളെ ഫെബ്രുവരി ഏഴ്) രാവിലെ 10 മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

കതിരൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മലാൻ ഹെൽത്ത് സെന്റർ, അയ്യപ്പമഠം, നാലേഒന്ന്, ചൊയ്യാടം, എം ജി കെ കളരി, കതിരൂർ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ(ഫെബ്രുവരി ഏഴ്) രാവിലെ 10 മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ സി എം നഗർ, നരീക്കാംവള്ളി, ഓസോൺ കോട്ടിംഗ്, പിലാത്തോട്ടം, കോട്ടക്കുന്ന്, കാനായി, തോട്ടംകടവ് ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി ഏഴ്) രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

തയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തോണിയോട്ട് കാവ്, ഐ ടി ഐ, വട്ടക്കുളം, കനോത്ത് കാവ്, ആദികടലായി, കുറുവ, വട്ടുപാറ, അവേര, തയ്യിൽ കാവ് ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി ഏഴ്) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തൃക്കപാലം, കോട്ടൂർ, എയർടെൽ കോട്ടൂർ, മമ്മാക്കുന്ന് ഹെൽത്ത് സെന്റർ, പുഞ്ചിരിമുക്ക്, കാടാച്ചിറ ഓഫീസ് പരിസരം ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി ഏഴ്) രാവിലെ ഏഴ് മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചിട്ടിമുക്ക്, നഴ്‌സിംഗ് കോളേജ്, ഇല്ലിക്കുന്ന്, ഇടത്തിലമ്പലം, ബാലം ഭാഗങ്ങളിൽ നാളെ

(ഫെബ്രുവരി ഏഴ്) രാവിലെ ഒമ്പത് മുതൽ രണ്ട് മണി വരെയും നെട്ടൂർതെരുവ്, പാറക്കെട്ട്, മഠത്തുംഭാഗം ഭാഗങ്ങളിൽ രണ്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

അപേക്ഷ; തീയതി നീട്ടി

പിലിക്കോട് ഗവ.ഐ ടി ഐ യിലെ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്നത് ഫെബ്രുവരി എട്ട് വൈകിട്ട് അഞ്ച് മണി വരെ നീട്ടി. ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, വെൽഡർ എന്നീ ട്രേഡുകളിലേക്കാണ് പ്രവേശനം. അപേക്ഷാ ഫോറം പിലിക്കോട് പഞ്ചായത്ത് ഓഫീസിലും കയ്യൂർ ഗവ ഐ ടി ഐ യിലും ലഭിക്കും. ഫോൺ:0467 22309809.

റെസ്‌ക്യു വർക്കർ, സോഷ്യൽ വർക്കർ ഒഴിവുകൾ

വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ജില്ലാ ചെൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ രണ്ട് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ജില്ലക്കാരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവാണുള്ളത്. തസ്തികയുടെ പേര്, പ്രതിമാസ ഹോണറേറിയം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ.

റെസ്‌ക്യൂ ഓഫീസർ – 18,000 – എം എസ് ഡബ്ല്യു, കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയം. സോഷ്യൽ വർക്കർ – 19,950 – എം എസ് ഡബ്ല്യു, കുട്ടികളുടെ മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. റെസ്‌ക്യൂ ഓഫീസർക്ക് 30 വയസും സോഷ്യൽ വർക്കർക്ക് 35 വയസ്സുമാണ് ഉയർന്ന പ്രായപരിധി. സോഷ്യൽ വർക്കർ തസ്തിക വനിതകൾക്ക് മാത്രമായാണ്. ഉദ്യോഗാർഥികൾ ഫോട്ടോ, യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 15 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, മുനിസിപ്പൽ ടൗൺഹാൾ ഷോപ്പിംഗ് കോംപ്ലക്‌സ്, രണ്ടാംനില, റൂം നമ്പർ എസ് 6, തലശ്ശേരി 670104 എന്ന വിലാസത്തിൽ അപേക്ഷിക്കണം. രണ്ട് തസ്തികകളിലേക്കും അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓരോ തസ്തികകൾക്കും പ്രത്യേകം അപേക്ഷകൾ നൽകേണ്ടതാണ്. ഫോൺ: 0490 2326199.

അവലോകന യോഗം

കെ കെ രാഗേഷ് എം പി യുടെ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന പ്രവൃത്തികൾ വിലയിരുത്തുന്നതിന് ഫെബ്രുവരി 18 ന് രാവിലെ 11 മണിക്ക് അവലോകന യോഗം ചേരും.

അപേക്ഷ ക്ഷണിച്ചു

2018-19 അധ്യയന വർഷം ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള കേന്ദ്രസർക്കാർ സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നതിനായി പട്ടികവർഗ വിദ്യാർഥികൾ പഠനം നടത്തുന്ന ജില്ലയിലെ സ്‌കൂൾ മേധാവികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ടര ലക്ഷത്തിൽ താഴെ വരുമാനമുള്ളതും ഒന്നാം വർഷക്കാരായി പഠനം നടത്തുന്നതുമായ പട്ടിക വർഗ വിദ്യാർഥികളുടെ ലിസ്റ്റ്, വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 15 ന് മുമ്പ് ഐ ടി ഡി പി ഓഫീസിൽ എത്തിക്കണം. ഫോൺ: 0497 2700357.

ഇ എസ് ഐ പരാതിപരിഹാര സെൽ യോഗം

ഇ എസ് ഐ ഗുണഭോക്താക്കൾക്കായി പരാതിപരിഹാരസെൽ യോഗം നടത്തുന്നു. ഫെബ്രുവരി 21 ന് ഉച്ചക്ക് രണ്ട് മണിക്ക് തോട്ടട ഇ എസ് ഐ ആശുപത്രിയിലാണ് യോഗം. ഗുണഭോക്താക്കൾക്ക് പരാതി ബോധിപ്പിക്കാനുണ്ടെങ്കിൽ യോഗത്തിന് മുമ്പായി ആശുപത്രി സൂപ്രണ്ടിന് സമർപ്പിക്കണം.

അടിസ്ഥാന സൗകര്യ വിപുലീകരണം ഉദ്ഘാടനം 8 ന്

പുഴാതി വില്ലേജ് ഓഫീസിൽ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതി ജില്ലാ കലക്ടർ മീർ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി എട്ടിന് വൈകീട്ട് 3.30 ന് പുഴാതി വില്ലേജ് ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ കലക്ടർ ബന്ധപ്പെട്ടവരിൽ നിന്നും നേരിട്ട് സഹായം സ്വീകരിക്കും.

വിചാരണ മാറ്റി

ഫെബ്രുവരി 8, 13 തീയ്യതികളിൽ ഡെപ്യൂട്ടി കലക്ടർ (ഡിഎം ആന്റ് എൽടി) കണ്ണൂർ കലക്ടറേറ്റിൽ വിചാരണയ്ക്ക് വെച്ച ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ ദേവസ്വം പട്ടയ തേസുകൾ യഥാക്രമം മാർച്ച് 8, 13 തീയതികളിൽ രാവിലെ 11 മണിക്ക് നടക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

ഗതാഗത നിയന്ത്രണം

കല്ലേരി പാലം അപ്രോച്ച് റോഡ് ടാറിംഗ് നടക്കുന്നതിനാൽ ഫബ്രുവരി എട്ടിന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി ഉൾനാടൻ ജലഗതാഗത സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. അന്നേ ദിവസം വാഹനങ്ങൾ വില്ല്യാപ്പള്ളി-വള്ള്യാട്-മംഗലാട്- എസ് മുക്ക് റോഡ് വഴി കടന്ന് പോകേണ്ടതാണ്.

കുടിശ്ശിക നിവാരണ ക്യാമ്പ്

ആധാരത്തിൽ വില കുറച്ച് കാണിച്ച കേസുകൾ തീർപ്പാക്കുന്നതിനായി ജില്ലയിലെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും ഇന്ന് (ഫെബ്രുവരി 7) കുടിശ്ശിക നിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2017 മാർച്ച് 31 വരെയുള്ള കേസുകളിൽ കുറവ് മുദ്രയിൽ 70 ശതമാനം വരെ ഇളവ് അനുവദിക്കുന്നതും കുറവ് രജിസ്‌ട്രേഷൻ ഫീസ് പൂർണമായും ഒഴിവാക്കുന്നതുമാണ്.

വാക്ക് ഇൻ ഇന്റർവ്യൂ

സംസ്ഥാനത്ത് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഉൾനാടൻ മത്സ്യവ്യാപന പദ്ധതി പ്രകാരം നിർവ്വഹണം നടത്തുന്ന പദ്ധതികളുടെ ഫീൽഡ്തല പ്രവർത്തനങ്ങൾ നടത്തുന്നതിലേക്കായി ജില്ലയിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രൊജക്ട് കോ ഓർഡിനേറ്ററെ നിയമിക്കുന്നു. യോഗ്യത: ഫിഷറീസ് സയൻസിൽ ബിരുദം/ ബിരുദാനന്തരബിരുദം/ എം എസ് സി സുവോളജി ബിരുദത്തോടൊപ്പം അക്വാകൾച്ചറിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 14 ന് രാവിലെ 11 മണി മുതൽ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ. 0497 2731081, 0497 2732340.

മൊബൈൽ ആപ്പ് പ്രകാശനം എട്ടിന്

കേന്ദ്ര മനുഷ്യ വിഭവ വികസന മന്ത്രാലയത്തിന്റെ കീഴിൽ ഉന്നത് ഭാരത് അഭിയാൻ പദ്ധതിയുമായി ബന്ധപ്പെട്ട സർവ്വേ നടത്തുന്നതിന് വികസിപ്പിച്ച മൊബൈൽ ആപ്പിന്റെ പ്രകാശനം ഫെബ്രുവരി എട്ടിന് വൈകുന്നേരം നാല് മണിക്ക് കണ്ണൂർ ഗവ:എഞ്ചിനീയറിംഗ് കോളേജിൽ ജയിംസ് മാത്യു എം എൽ എ നിർവഹിക്കും.

ഇ വി എം, വിവിപാറ്റ് പരിശീലനം

ലോകസഭാ ഇലക്ഷന്റെ മുന്നോടിയായി ഇവിഎം വിവിപാറ്റ് യന്ത്രങ്ങളെക്കുറിച്ച് സമ്മതിദായർക്ക് ബോധവൽക്കരണം നടത്തുന്നതിനും പ്രയോഗിക പരിശീലനം നൽകുന്നതിനും നിയോഗിച്ച ജീവനക്കാർക്കുള്ള പരിശീലന ക്ലാസ് ഇന്ന്(ഫെബ്രുവരി ഏഴ്) രാവിലെ 10.30 ന് കലക്‌ട്രേറ്റ് ഓഡിറ്റോറിയത്തിൽ നടത്തും. ഇതിന് ചുമതലപ്പെടുത്തിയ മുഴുവൻ ജീവനക്കാരും പ്രസ്തുത ക്ലാസിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് നോഡൽ ഓഫീസർ അറിയിച്ചു.

സ്റ്റേഷനറി വിതരണം-പരിശീലന ക്ലാസ്

സ്റ്റേഷനറി വകുപ്പിന്റെ സോഫ്റ്റ്‌വെയറിനെ സംബന്ധിച്ച് വിശദീകരിക്കുന്നതിനായി

പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 12ന് 11 മണിക്ക് ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിലാണ് പരിശീലനം. ജില്ലയിലെ മുഴുവൻ സ്റ്റേഷനറി ഉപഭോക്തൃ ഓഫീസുകളെയും പരിശീലന ക്ലാസിൽ പങ്കെടുപ്പിക്കുന്നതിന് ഓഫീസ് മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസർ അറിയിച്ചു.

രജിസ്‌ട്രേഷൻ ആരംഭിച്ചു

കേരള സ്റ്റേറ്റ് ഇലക്ട്രിസ്റ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന 2019 ലെ വയർമാൻ/ സിനിമ ഓപ്പറേറ്റേഴ്‌സ് അപ്രന്റീസ് രജിസ്‌ട്രേഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497 2700882.

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിങ്ങ് കോളേജ് എ & ബി മെൻസ് ഹോസ്റ്റലിലെ ഓവുചാൽ സ്ലാബ് കോൺക്രീറ്റിങ്ങ്, മരാമത്ത് പണികൾ എന്നിവ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 11 ന് രാവിലെ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: