റെസ്‌ക്യു വർക്കർ, സോഷ്യൽ വർക്കർ ഒഴിവുകൾ

വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ജില്ലാ ചെൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ രണ്ട് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ജില്ലക്കാരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവാണുള്ളത്. തസ്തികയുടെ പേര്, പ്രതിമാസ ഹോണറേറിയം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ.

റെസ്‌ക്യൂ ഓഫീസർ – 18,000 – എം എസ് ഡബ്ല്യു, കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയം. സോഷ്യൽ വർക്കർ – 19,950 – എം എസ് ഡബ്ല്യു, കുട്ടികളുടെ മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. റെസ്‌ക്യൂ ഓഫീസർക്ക് 30 വയസും സോഷ്യൽ വർക്കർക്ക് 35 വയസ്സുമാണ് ഉയർന്ന പ്രായപരിധി. സോഷ്യൽ വർക്കർ തസ്തിക വനിതകൾക്ക് മാത്രമായാണ്. ഉദ്യോഗാർഥികൾ ഫോട്ടോ, യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 15 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, മുനിസിപ്പൽ ടൗൺഹാൾ ഷോപ്പിംഗ് കോംപ്ലക്‌സ്, രണ്ടാംനില, റൂം നമ്പർ എസ് 6, തലശ്ശേരി 670104 എന്ന വിലാസത്തിൽ അപേക്ഷിക്കണം. രണ്ട് തസ്തികകളിലേക്കും അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓരോ തസ്തികകൾക്കും പ്രത്യേകം അപേക്ഷകൾ നൽകേണ്ടതാണ്. ഫോൺ: 0490 2326199.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: